|    Jul 22 Sat, 2017 10:20 pm
FLASH NEWS
Home   >  Kerala   >  

കരുണാകരന് ശേഷമുള്ള കേരളത്തിന്റെ ലീഡര്‍ പിണറായി: വെള്ളാപ്പള്ളി നടേശന്‍

Published : 22nd August 2016 | Posted By: mi.ptk

vellapally1തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്് ശേഷമുള്ള കേരളത്തിന്റെ ലീഡര്‍ പിണറായി വിജയനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പണ്ട് കരുണാകരന്‍ എന്ന ഒരു ലീഡറേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രണ്ടാമതൊരു ലീഡര്‍ കൂടി ഉണ്ടായിരിക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിന്നും ശക്തനായ, പ്രായോഗികതയുള്ള ലീഡറായി പിണറായി മാറിയിരിക്കുന്നുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
തനിയ്ക്ക് ഇഷ്ടമുള്ള നേതാവാണ് പിണറായി വിജയന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പണം വാങ്ങരുതെന്ന നിലപാടിനോട് താന്‍ യോജിക്കുന്നതായും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എസ്എന്‍ഡിപിയുടെ സ്‌കൂളുകളും കോളേജുകളും വിട്ടുനല്‍കാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്ന് തന്നെയാണ് തന്റെ നിലപാടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക