|    Mar 24 Fri, 2017 1:48 pm
FLASH NEWS

കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിച്ചത് നരസിംഹറാവു: കെ മുരളീധരന്‍

Published : 30th August 2016 | Posted By: SMR

കോഴിക്കോട്: ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും തെറിപ്പിച്ചത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി പി വി നരസിംഹറാവുവായിരുന്നുവെന്ന് കെ മുരളീധരന്‍ എംഎല്‍എ. രാജന്‍ ചെറുകാട് തയ്യാറാക്കിയ അട്ടിമറിക്കപ്പെട്ട ചാരക്കേസ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജി വച്ചതിനു ശേഷം തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ പരാജയപ്പെടാന്‍ ഇടയായതിനു പിന്നിലും റാവുവിന്റെ കൈകളുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഈ പാഠം ഉള്‍ക്കൊണ്ടു കൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ നിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുത്തശേഷം അവിടെ നിന്നും മാറി നില്‍ക്കാത്ത അവസ്ഥ ഉണ്ടായതെന്നും മുരളീധരന്‍ വ്യക്തമാക്കി. ചാരക്കേസിന്റെ യഥാര്‍ഥ സത്യം പുറത്ത് വരണമെന്നാണ് ആഗ്രഹമെന്നും ഇതിനായി ആര് ശ്രമിച്ചാലും എല്ലാ പിന്തുണയും നല്‍കുമെന്നും മുരളീധരന്‍ അറിയിച്ചു.
രാജ്യദ്രോഹം പറഞ്ഞ് ഇനി ആരേയും ദ്രോഹിക്കരുത്. ചാരക്കേസില്‍ പ്രതികളായ ഉദ്യാഗസ്ഥന്‍മാരും അഅന്വേഷിച്ച ഉദ്യാഗസ്ഥന്‍മാരും സര്‍വീസില്‍ നല്ല സ്ഥാനങ്ങള്‍ വഹിച്ചാണ് പിരിഞ്ഞത്. കരുണാകരന് മാത്രം ഒന്നും ലഭിച്ചില്ല. ചാരക്കേസ് ഉണ്ടായപ്പോള്‍ ഒരു ഉദ്യാഗസ്ഥനേയും ബലിനല്‍കാന്‍ കരുണാകരന്‍ തയ്യാറായില്ല. കേസില്‍ സംശയിച്ചവരെല്ലാം ഡിജിപി വരെയായി -മുരളീധരന്‍ പറഞ്ഞു.
ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ പുസ്തകം പ്രകാശനം ചെയ്തു. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക