|    Jul 24 Mon, 2017 12:38 am
FLASH NEWS

കരുണയുടെ നോട്ടം പ്രതീക്ഷിച്ച് ചിന്നമ്മ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Published : 20th October 2016 | Posted By: SMR

കളമശ്ശേരി: നടുവിനും കാലിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ചിന്നമ്മ(75) കരുണയുടെ നോട്ടം പ്രതീക്ഷിച്ച് കഴിയുന്നു. സപ്തംബര്‍ 11നാണ് ആലുവ താലൂക്ക് ആശുപത്രിയില്‍നിന്നും ചിന്നമ്മയെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സഹായത്തോടെ ആശുപത്രിയില്‍ കഴിയുന്ന ചിന്നമ്മയ്ക്ക് പോവാന്‍ ഒരിടം ഇല്ലാതെ നില്‍ക്കുകയാണ്. വാടകവീട്ടില്‍ താമസിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരിച്ചിട്ട് 37 വര്‍ഷം പിന്നിടുകയാണ്. ഈ കാലയളവ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലും ആലുവ റെയില്‍വേ സ്‌റ്റേഷനിലുമായി ജീവിതം തള്ളിനീക്കുകയായിരുന്നു. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. മെഡിക്കല്‍ കോളജിലെ ചികില്‍സയ്ക്കുശേഷം എങ്ങോട്ടുപോവുമെന്ന ആശങ്കയിലാണ്. ചിന്നമ്മയെ സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും കളമശ്ശേരി പോലിസിലും പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക