|    Jul 21 Sat, 2018 1:22 am
FLASH NEWS
Home   >  Sports  >  Cricket  >  

കരുണയുടെ കൈവിടാതെ അശ്വിന്‍; തന്റെ രോഗബാധിതനായ ആരാധകന് നല്‍കിയ സമ്മാനം?

Published : 18th September 2017 | Posted By: ev sports

ചെന്നൈ: ഇന്ത്യന്‍ ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചാലും രവിചന്ദ്ര അശ്വിന്റെ മനസ് എന്നും ഇന്ത്യന്‍ ടീമിനൊപ്പവും ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പവുമാണ്. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെയും തന്റെ ആരാധകന് അശ്വിന്‍ നല്‍കിയ സമ്മാനമാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. അശ്വിന്റെ കടുത്ത ആരാധകനായ രോഗബാധിതനായ യുവാവിന് ഇന്ത്യ – ആസ്‌ത്രേലിയ ഒന്നാം ഏകദിനം കാണാനുള്ള അവസരമൊരുക്കിയാണ് അശ്വിന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 43കാരനായ പി വെങ്കിടേഷന്റെ കിഡ്‌നിക്ക് തകരാറുള്ള വ്യക്തിയാണ്. രോഗാവസ്ഥയിലും ക്രിക്കറ്റിനോടും അശ്വിനോടുമുള്ള ആരാധന കൈവിടാതിരുന്ന വെങ്കിടേഷിനെക്കുറിച്ച് അശ്വിന്‍ അറിയുകയും തന്റെ ഉദ്യോഗസ്ഥരിലൂടെ വെങ്കിടേഷിന് ടിക്കറ്റെത്തിച്ച് നല്‍കുകയുമായിരുന്നു.  അശ്വിന് ഒരുപാട് നന്ദി, ആശുപത്രിയിലെ ടിവിയില്‍ മാത്രം മല്‍സരം കണ്ടിരുന്ന എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച് തന്നതിന് – വെങ്കിടേഷ് പ്രതികരിച്ചു. ഇന്ത്യയുടെ ഓസീസും തമ്മിലുള്ള ഒന്നാം ഏകദിനം നടന്ന സ്പതംബര്‍ 17 അശ്വിന്റെ 31ാം ജന്‍മദിനമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss