|    Apr 25 Tue, 2017 10:19 am
FLASH NEWS

കരുണയുടെ കരസ്പര്‍ശം; ഹബീബിന് ജീവിത സഖിയായി

Published : 28th November 2016 | Posted By: SMR

എടക്കര: ഭിന്നശേഷിക്കാരനായ യുവാവിന് എടവണ്ണ സ്വദേശിനി ജീവിതസഖിയായി. ജന്മനാ ശരീരം തളര്‍ന്ന ചാത്തംമുണ്ടയിലെ ചോലോത്ത് നാസര്‍-ഉമ്മുസല്‍മ ദമ്പതികളുടെ മകന്‍ ഹബീബ് റഹ്മാന്റെ(29) ജീവിതത്തിലേക്കാണ് എടവണ്ണ കുണ്ടുതോട് മലയില്‍തൊടിക സുലൈമാന്റെ മകള്‍ ഷിഫ്‌ന കടന്നുവന്നത്.പരസഹായം കൂടാതെ ജീവിക്കാനാകാത്ത ഹബീബിനെക്കുറുച്ചുള്ള എല്ലാ വിവരങ്ങളും മനസിലാക്കിയ ശേഷമാണ് ജീവിത സഖിയാകാന്‍ ഷിഫ്‌ന തയ്യാറായത്. പിതാവ് സുലൈമാനും കുടുംബത്തിനും മകളുടെ തീരുമാനത്തില്‍ അഭിമാനിക്കുകയായിരുന്നു. ഇരുവരും കണ്ടു പരസ്പരം കാര്യങ്ങള്‍ സംസാരിച്ചു ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹബീബിന്റെ എല്ലാ കാര്യങ്ങളും മാതാപിതാക്കളും സഹോദരങ്ങളുമാണ് ഇത്രയും കാലം നിറവേറ്റിയിരുന്നത്. ഭിന്നശേഷിക്കാരനാണെങ്കിലും സാമൂഹിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ ഹബീബ് കര്‍മനിരതനാണ്. പരിവാര്‍ കേരളയുടെ പ്രവര്‍ത്തകന്‍, എടക്കര ന്യൂ ലീഫ് സ്‌പെഷല്‍ സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍, ചുങ്കത്തറ സ്‌നേഹതീരം അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹബീബിന്റെ വിവാഹത്തിനും പ്രതേ്യകതയുണ്ടായിരുന്നു.ഭിന്നശേഷിക്കാരും വീല്‍ചെയറില്‍ സഞ്ചരിക്കുന്നരുമായ നാല്‍പതോളം സുഹൃത്തുക്കള്‍ വിവാഹത്തിനെത്തിയിരുന്നു. ശാരീരിക വൈകല്യങ്ങളെ അതീജീവിച്ച് എഴുപത് ശതമാനം മാര്‍ക്കോടെയാണ് ഹബീബ് പത്താംതരം പരീക്ഷ പാസായത്. ഫാഷന്‍ ഡിസൈനിങ് പാസായ ഷിഫ്‌ന ടൈലറിഗും നടത്തിവരുന്നതിനിടെയാണ് ഹബീബുമായുള്ള വിവാഹം. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലുള്ള പ്രമുഖര്‍ വിവാഹമംഗളങ്ങള്‍ നേരാന്‍ എത്തിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day