|    Jul 26 Wed, 2017 8:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരുണയില്‍ ഏകീകൃത ഫീസ് 4.4 ലക്ഷം; എസ്‌യുടിക്ക് വീണ്ടും നോട്ടീസ്

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത പാലക്കാട് കരുണ മെഡിക്കല്‍ കോളജിന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ഫീസ് നിശ്ചയിച്ചു. കോളജിന്റെ പ്രോസ്‌പെക്റ്റസ് അംഗീകരിച്ച് 100 സീറ്റിലേക്കും ഏകീകൃത ഘടനയില്‍ 4.4 ലക്ഷം രൂപയായിരിക്കും ഫീസ്. 15 മുതല്‍ 20 ലക്ഷം രൂപവരെ ഫീസ് വേണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യം ജസ്റ്റിസ് ജെയിംസ് കമ്മിറ്റി തള്ളി. കണ്ണൂര്‍, കെഎംസിടി കോളജുകള്‍ക്ക് അംഗീകാരം ഇതുവരെ ലഭിക്കാത്തതിനാല്‍ പ്രോസ്‌പെക്റ്റസ് അംഗീകരിച്ചിട്ടില്ല. ഇവരുടെ പ്രോസ്‌പെക്റ്റസ് അംഗീകരിച്ച നടപടി ജെയിംസ് കമ്മിറ്റി കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. എസ്‌യുടി മെഡിക്കല്‍ കോളജിന്റെ വെബ്‌സൈറ്റ് ഇന്നലെയും പ്രവര്‍ത്തനസജ്ജമായില്ല. തുടര്‍ന്ന് വൈകീട്ട് ജസ്റ്റിസ് ജെയിംസ് കോളജിനു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. അടിയന്തരമായി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ പ്രക്രിയ ആരംഭിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്നാണു മുന്നറിയിപ്പു നല്‍കിയത്. കേരള സര്‍വകലാശാലയിലും ഓണാഘോഷത്തിന് നിയന്ത്രണം തിരുവനന്തപുരം: കേരള സര്‍വകലാശാലയിലും ഓണാഘോഷത്തിനു നിയന്ത്രണം. വൈസ് ചാന്‍സലറാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍വകലാശാലയുടെ പ്രവര്‍ത്തനസമയത്ത് ആഘോഷം പാടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. സര്‍വകലാശാല ഓഫിസ് കെട്ടിടത്തിലോ കാര്യവട്ടത്തെയോ യൂനിവേഴ്‌സിറ്റി കോളജിലെയോ ക്ലാസ് മുറികളില്‍ ഓണസദ്യ നടത്താന്‍ പാടില്ല. ആഘോഷം നടത്തണമെങ്കില്‍ ഉച്ചക്ക് ഒന്നിനും രണ്ടിനും ഇടയ്ക്ക് പ്രത്യേക അനുമതി വാങ്ങി നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല എംപ്ലോയീസ് യൂനിയന്‍ വൈസ് ചാന്‍സലറുടെ പ്രത്യേകാനുമതി വാങ്ങി ഓണസദ്യ നടത്തി. അതേസമയം, കഴിഞ്ഞ ഓണത്തിന് ഒരാള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരാതിയായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍വകലാശാല അധികൃതര്‍ വിശദീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക