|    Mar 25 Sat, 2017 5:44 am
FLASH NEWS
Home   >  Sports  >  Cricket  >  

കരീബിയ കീഴടക്കി കോഹ്‌ലിക്കൂട്ടം

Published : 15th August 2016 | Posted By: SMR

ഗ്രോസ് ഇസ്‌ലെറ്റ്: ബൗളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂ ന്നാം ടെസ്റ്റില്‍ 237 റണ്‍സിന്റെ വമ്പന്‍ ജയമാണ് വിരാട് കോഹ്‌ലിയും സംഘവും സ്വന്തമാക്കിയത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് കരസ്ഥമാക്കി.
ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം ആഘോഷിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
മൂന്നാം ടെസ്റ്റിന്റെ അവസാനദിനം ചീട്ടുകൊട്ടാരം കണക്കെയാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. 346 റണ്‍സിന്റെ വിജയലക്ഷ്യവുനായി ബാറ്റേന്തിയ വിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ കേവലം 108 റണ്‍സിനു പുറത്തായി. ഡാരന്‍ ബ്രാവോയുടെ (59) ചെറുത്തുനില്‍പ്പാണ് വിന്‍ഡീസ് സ്‌കോര്‍ 100 കടത്തിയത്.
ഇന്ത്യക്കായി പന്തെറിഞ്ഞ ആറു പേരും വിക്കറ്റെടുത്തുവെന്നതാണ് ശ്രദ്ധേയം. മുഹമ്മദ് ഷമി മൂന്നു വിക്കറ്റുമായി ബൗളിങിനു ചുക്കാന്‍പിടിച്ചപ്പോള്‍ ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിനും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതം ലഭിച്ചത്.
പുതിയ കോച്ച് അനില്‍ കുംബ്ലെയ്ക്കു കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയം കൂടിയാണിത്.

(Visited 68 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക