|    Jan 21 Sun, 2018 10:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിവെള്ളൂരില്‍ 2.98 കോടിയുടെ മുക്കുപണ്ട തട്ടിപ്പ്

Published : 13th August 2017 | Posted By: fsq

 

പയ്യന്നൂര്‍: കരിവെള്ളൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ മൂന്നുകോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് കണ്ടെത്തി. സഹകരണ വകുപ്പ് തളിപ്പറമ്പ് യൂനിറ്റ് ഇന്‍സ്‌പെക്്ടര്‍ എ ഷൈനയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഒരുദിവസം പൂര്‍ണമായും നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതരയ്ക്കു തുടങ്ങിയ പരിശോധന ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് അവസാനിപ്പിച്ചത്. 2,98,49,090 കോടി രൂപയുടെ മുക്കുപണ്ടം പണയത്തിലൂടെ തട്ടിപ്പ് നടത്തിയതായാണു വ്യക്തമായത്. ഇടപാടുകാരുടെ പേരില്‍ 13 കിലോയോളം വ്യാജ സ്വര്‍ണം പണയപ്പെടുത്തിയാണ് ഇത്രയും തുക തട്ടിപ്പ് നടത്തിയത്. സൊസൈറ്റി പ്രസിഡന്റ് കൂടിയായ കോണ്‍ഗ്രസ് നേതാവ് കരിവെള്ളൂര്‍ തെരുവിലെ എ വി ഗിരീശന്‍ പയ്യന്നൂര്‍ പോലിസില്‍ നല്‍കിയ പരാതിയിലാണ് നാലു വര്‍ഷം മുമ്പ് തുടങ്ങിയ സൊസൈറ്റിയില്‍ ഒമ്പതു മാസത്തിനിടെ നടത്തിയ വന്‍ തട്ടിപ്പ് പുറത്തായത്. സംഭവത്തിനു പിന്നില്‍ മൂന്നംഗ സംഘമാണെന്നാണു സൂചന. ഇതിനിടെ സൊസൈറ്റി സെക്രട്ടറി കൂടിയായ കരിവെള്ളൂര്‍ തെരുവിലെ കെ വി പ്രദീപ(36)ന്‍ ഒളിവില്‍ പോയി. ഭാര്യയെയും മൂന്നുവയസ്സുള്ള മകനെയും മാതാവിനെയും കൂട്ടിയാണ് കഴിഞ്ഞദിവസം രാവിലെ 11.30ഓടെ കരിവെള്ളൂര്‍ തെരുവിലെ വീട്ടില്‍ നിന്നു സെക്രട്ടറി രക്ഷപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. വിവരമറിഞ്ഞ് സൊസൈറ്റിയില്‍ തുക നിക്ഷേപിച്ചവര്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടി. സംഭവത്തില്‍ പയ്യന്നൂര്‍ പോലിസ് സൊസൈറ്റി സെക്രട്ടറി പ്രദീപനെതിരേ കേസെടുത്തു. നേരത്തേ, വളപട്ടണം സഹകരണ ബാങ്കിലും സമാനമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതില്‍ ബാങ്ക് ഭരണ സമിതി പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day