|    Jan 25 Wed, 2017 7:06 am
FLASH NEWS

കരിവെള്ളൂരില്‍ രണ്ട് ജ്വല്ലറികളിലും കടയിലും കവര്‍ച്ച

Published : 13th August 2016 | Posted By: SMR

പയ്യന്നൂര്‍: കരിവെള്ളൂരിലെ രണ്ടു ജ്വല്ലറികളിലും പലചരക്ക് കടയിലും കവര്‍ച്ച. കരിവെള്ളൂര്‍ തെക്കേ മണക്കാട് സ്വദേശികളായ വി വി ബാബുവിന്റെ സികെവി ജ്വല്ലറി വര്‍ക്‌സ്, ബാബുവിന്റെ ബന്ധു സി കെ വി ഗംഗാധരന്റെ സികെവി ജ്വല്ലറി വര്‍ക്‌സ്, കരിവെള്ളൂരിലെ ജുനൈദിന്റെ പലചരക്കു കടയായ ജമാല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറികളില്‍ നിന്നു വെള്ളിയാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്.
പലചരക്ക് കടയില്‍ നിന്നു കാര്യമായൊന്നും നഷ്ടമായിട്ടില്ല. പുലര്‍ച്ചെ കടകളുടെ ഷട്ടറുകള്‍ തുറന്നു വച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നാട്ടുകാര്‍ സ്ഥാപന ഉടമകളെ അറിയിച്ചപ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്. പൂട്ടുകള്‍ തുറക്കാതെ ഷട്ടറിന്റെ നടുഭാഗം തിക്കി ഉയര്‍ത്തിയ നിലയിലാണുള്ളത്. ജാക്കി ഉപയോഗിച്ചോ വാഹനത്തില്‍ കെട്ടിവലിച്ചോ ആണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ അനുമാനം. ഇതിനിടെ മോഷ്ടാക്കളുടേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാറയില്‍ നിന്നും ലഭിച്ചത്. പുലര്‍ച്ചെ 2.10നുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് എതിര്‍വശത്തുള്ള കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡോഫീസിലെ നിരീക്ഷണ കാമറയിലാണ് മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ച് വരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക