|    Jul 18 Wed, 2018 12:09 pm
FLASH NEWS

കരിവെള്ളൂരിലെ മുക്കുപണ്ടത്തട്ടിപ്പ്; രണ്ടാംപ്രതി അറസ്റ്റില്‍

Published : 7th September 2017 | Posted By: fsq

 

പയ്യന്നൂര്‍: കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സെസൈറ്റിയില്‍ നടന്ന കോടികളുടെ മുക്കുപണ്ടത്തട്ടിപ്പിലെ രണ്ടാം പ്രതി  കരിവെള്ളൂരിലെ പ്രദീപ് ലൈറ്റ് സൗണ്ട്‌സ് ഉടമ തൃക്കരിപ്പൂര്‍ തെക്കേ മാണിയാട്ട് സ്വദേശി പി പ്രശാന്തിനെ പോലിസ് അറസ്റ്റ്‌ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നാണ് ലൈറ്റ് ആന്റ് സൗണ്ട് ന ല്‍കിയത്. ഇവിടെ ജനറേറ്റര്‍ ഇറക്കാന്‍ പ്രശാന്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. 2017 ആഗസ്ത് 11നു സൊസൈറ്റിയില്‍ പരിശോധനക്കെത്തിയ സഹകരണ ഇന്‍സ്‌പെക്ടര്‍ ഷൈനയുടെ നേതൃത്വത്തിലുള്ള സംഘമാണ് 3.30 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത്. മുക്കുപണ്ട തട്ടിപ്പിലൂടെ സൊസൈറ്റിയുടെ നിക്ഷേപങ്ങ ള്‍ തട്ടിയെടുത്ത സംഘം മലപ്പുറം, കാസര്‍കോഡ്, തൃശൂരിലെ ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ വിദേശ മലയാളികളുടെ അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. വിദേശത്ത് ആരംഭിക്കാനിരിക്കുന്ന വ്യവസായത്തി ല്‍ പങ്കാളിയാവാന്‍ പ്രശാന്ത് പണം നിക്ഷേപിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം പി ആസാദ് പറഞ്ഞു. അതേസമയം സോഷ്യല്‍ വെല്‍ഫെയര്‍ സെസൈറ്റിയിലെ മുക്കുപണ്ട തട്ടിപ്പിന് അപ്രൈസറെന്ന നിലയില്‍ വേണ്ട ഒത്താശകള്‍ നല്‍കി കോഴപ്പണം കൈപ്പറ്റിയ കരിവെള്ളൂര്‍ സ്വദേശിയായ അപ്രൈസറെ ഇദ്ദേഹം ജോലി ചെയ്യുന്ന സഹകരണ സംഘത്തില്‍ നിന്ന് രാജിവപ്പിച്ചതായും വിവരമുണ്ട്. ഒളിവില്‍ പോയ പ്രശാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പോലിസ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതിയെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രശാന്തിന്റെ ഭാര്യ, പിതാവ്, സഹോദരന്‍, സൂഹൃത്തുക്കുള്‍ തുടങ്ങി ആറാളുകളുടെ പേരിലാണ് മുക്കുപണ്ടം പണയപ്പെടുത്തി രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പയ്യന്നൂര്‍ സിഐ എം പി ആസാദിനു പുറമെ, എഎസ്‌ഐ എന്‍ കെ ഗീരീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ രാജേഷ് അരവഞ്ചാല്‍, സിവില്‍ പോലിസ് ഓഫിസര്‍ രതീഷ്, മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss