|    Oct 20 Fri, 2017 3:35 am

കരിയില്‍ ഹരിജന്‍ കോളനിയോട് അവഗണന; നാട്ടുകാരുടെ സമരം ഇന്ന്

Published : 20th October 2016 | Posted By: SMR

കുമരകം: പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കരിയില്‍ ഹരിജന്‍ കോളനിയോട് അധികൃതര്‍ കാട്ടുന്ന അവഗണനക്കെതിരേ വാര്‍ഡ് അംഗം പി കെ സേതുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരം നടത്തുന്നു.ഇന്നു രാവിലെ എട്ടുമുതല്‍ കോളനിയുടെ പ്രവേശന കവാടത്തില്‍ നാട്ടുകാര്‍ വള്ളത്തില്‍ നില്‍പുസമരം നടത്തി പ്രതിഷേധിക്കും. 100ല്‍ അധികം പട്ടികജാതി വീടുകളുള്ള കോളനി വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അവികസിത മേഖലയാണ്. ഇവിടെ എത്തിച്ചേരാന്‍ വാഹന ഗതാഗതയോഗ്യമായ പാലമില്ല. പാലം ഏര്‍പ്പെടുത്തുക, റോഡുകളുടെ വികസനം നടത്തുക, അടിസ്ഥാന സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പഞ്ചായത്തിന്റെ അവഗണന മൂലം വികസനം ഇവിടേക്ക് എത്തിനോക്കിയിട്ടില്ല.പാലത്തിനായി ഒരു കോടി രൂപ അനുവദിച്ച് പദ്ധതി കാലാവധി അവസാനിക്കാറായിട്ടും നടപ്പാക്കുന്ന കാര്യത്തില്‍ പഞ്ചായത്തോ, എംഎല്‍എയോ താല്‍പ്പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലം പണിയുടെ പേരു പറഞ്ഞ് തിരഞ്ഞെടുപ്പ് കാലത്ത് വോട്ടു തേടിയതല്ലാതെ ഒരു നടപടിയും ചെയ്തില്ല. ഇതിനെതിരേ കോളനി നിവാസികള്‍ ഒറ്റക്കെട്ടായി പാലം പണിയേണ്ട സ്ഥലത്ത് വള്ളത്തില്‍ നടത്തുന്ന സമരം തുടക്കമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക