|    Apr 23 Sun, 2017 10:56 am
FLASH NEWS

കരിമ്പ് ജ്യൂസിലെ തട്ടിപ്പ് കയ്യോടെ പിടിക്കാം…!

Published : 5th March 2017 | Posted By: frfrlnz

sugar-cane7

കടുത്ത വേനലില്‍ ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. നല്ല രുചിയും ക്ഷീണമകറ്റാനുള്ള കഴിവും മറ്റ് ജ്യൂസുകളേക്കാള്‍ ഫ്രഷാണ് ഇതെന്ന ധാരണയുമാണ് പലരെയും കരിമ്പ് ജ്യൂസിലേക്ക് ആകര്‍ഷിക്കുന്നത്.  ശുദ്ധമായ കരിമ്പനീരിന് ഔഷധഗുണവും ഏറെയുണ്ട്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് ഏറെ നല്ലതാണ്. വേനല്‍ കടുത്തതോടെ നമ്മുടെ വഴിയോരങ്ങളില്‍ കരിമ്പ് ജ്യൂസ് സുലഭവുമാണ്. നമ്മുടെ കണ്‍മുമ്പില്‍ വെച്ചുതന്നെ കരിമ്പ് ചതച്ച് ജ്യൂസെടുത്തു തരും എന്നതും ശുദ്ധതയുടെ തെളിവായി പലരും കരുതുന്നു.
എന്നാല്‍ ഫ്രഷെന്ന് കരുതുന്ന കരിമ്പ് ജ്യൂസിലും തട്ടിപ്പു നടത്തുന്നവരുണ്ട്. ഒരല്‍പം ജാഗ്രത പുലര്‍ത്തിയാല്‍ ഇത് നിങ്ങള്‍ക്ക് കൈയോടെ പിടിക്കുകയും ചെയ്യാം.
കരിമ്പിന്‍ ജ്യൂസ്  മെഷീനില്‍ നിന്ന് കരിമ്പ് ഊറി വരുമ്പോള്‍ അത് എടുക്കാനായി കച്ചവടക്കാരുടെ കൈവശം ഒരു ജാറോ സ്റ്റീല്‍ പാത്രമോ
ഉണ്ടാവും. മിക്കവാറും ഇത് സ്റ്റീലിന്റേതായിരിക്കും. സുതാര്യമല്ലാത്ത ഈ ജാറാണ് തട്ടിപ്പിന്റെ പ്രധാന ഉപകരണം. ഇതിനുള്ളില്‍ നേരത്തെ തയ്യാറാക്കിയ പഞ്ചസാര വെള്ളമുണ്ടാവും. നല്ല മധുരമുള്ള കരിമ്പാണെങ്കില്‍ പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യവും ഇല്ല.
മെഷീനില്‍ നിന്ന് ഊറിവരുന്ന ശുദ്ധമായ കരിമ്പ്‌നീര് ഒരു മാജിക്കുകാരന്റെ കരവിരുതോടെ ജാറിലാക്കി അരിച്ച് നമ്മുടെ കണ്‍മുന്നില്‍ വെച്ചു തന്നെ ഗ്ലാസിലേക്ക് ഒഴിച്ച് തരുന്നിടത്താണ് തട്ടിപ്പിന്റെ ഗുട്ടന്‍സ്. പല വഴിയോര കടകളിലും ഇത്തരത്തിലായിരിക്കും ജ്യൂസ് തയ്യാറാക്കലെങ്കിലും ശുദ്ധമായ കരിമ്പ് ജ്യൂസ് തന്നെ തരുന്ന നല്ല കച്ചവടക്കാരും ഈ രംഗത്തുണ്ട് എന്ന് എടുത്തു പറയാനുണ്ട്. തട്ടിപ്പുകാരെ പിടികൂടാന്‍ എളുപ്പമാണ്. ജ്യൂസ് ജാറിലേക്ക് ഒഴിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരെ ഗ്ലാസിലേക്ക് ഒഴിച്ചു തരാന്‍ ആവശ്യപ്പെടുക. പറ്റില്ലെന്ന് പറയുന്നവര്‍ക്കെതിരെ അധികൃതര്‍ക്ക്് പരാതി നല്‍കുക. ഉണരൂ ഉപഭോക്താവേ ഉണരൂ…

sugar-cane-1sugar-cane-2

sugar-cane-5 sugar-cane6  sugar-cane8

sugar-cane-3

sugar-cane-4

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day