|    Apr 29 Sat, 2017 12:53 pm

കരിമ്പത്തെ മാലിന്യസംസ്‌കരണ പ്ലാന്റ്: എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

Published : 26th October 2016 | Posted By: SMR

തളിപ്പറമ്പ്:  നഗരസഭാ പരിധിയിലെ മാലിന്യസംസ്‌കരണത്തിനായി കരിമ്പത്ത് സ്ഥാപിച്ച പ്ലാന്റിലെ ട്രഞ്ചിങ് മെഷീന്‍ തകരാറിലായത് കാരണം മാലിന്യസംസ്‌കരണം പൂര്‍ണമായും നിലച്ചു. ഇതുകാരണം മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുകയാണ് പരിസരം മുഴുവന്‍. ചെറിയ മഴ പെയ്താല്‍പോലും പരിസരത്തെ വീട്ടുകിണറുകളില്‍ മാലിന്യത്തിന്റെ നീരൊഴുക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഖര-ജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാതെയാണ് പ്ലാന്റില്‍ തള്ളിയിരിക്കുന്നത്. ഇത് ഒരു പരിധിവരെ മാലിന്യ സംസ്‌കരണം തടസ്സപ്പെടാന്‍ കാരണമാവുന്നു. പ്ലാന്റിന് ചുറ്റുമതില്‍ നിര്‍മിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആവശ്യമാണ്. നിരവധി സമിതികളിലും മറ്റും ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നിവദേനം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നടപടിയുണ്ടായിട്ടില്ല. മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ ഇടപെടലുകള്‍ നഗരസഭാ ഭരണസമിതി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നാട്ടുകാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എസ്ഡിപിഐ ഭാരവാഹികള്‍ അറിയിച്ചു. ഇക്കാര്യമുന്നയിച്ച് കരിമ്പം കര്‍മസമിതി അംഗം ഇയാക്കത്തലി ഹുസൈനും എസ്ഡിപിഐ കരിമ്പം ശാഖാ ഭാരവാഹികളും നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദിന് നിവേദനം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day