|    Jul 27 Thu, 2017 2:28 am
FLASH NEWS

കരിമീന്‍ വാങ്ങിയാല്‍ കൈപൊള്ളും; കൊഞ്ചിന് റെക്കോഡ് വില

Published : 22nd July 2016 | Posted By: SMR

കുമരകം: പിടയ്ക്കുന്ന കരിമീന്‍ വാങ്ങാന്‍ കുമരകത്തു വന്നാല്‍ കൈപൊള്ളും. ദേശീയ മല്‍സ്യമായ കരിമീനിന്റെ ലഭ്യത വേമ്പനാട്ടുകായലില്‍ കുറഞ്ഞതുമൂലം വില കുതിക്കുന്നു.
200 ഗ്രാമിനു മുകളില്‍ തൂക്കമുള്ള കരിമീനിനു കിലോക്ക് 380 രൂപ വിലയില്‍ നിന്ന് 450 രൂപയായി ഉയര്‍ന്നു. ഉള്‍നാടന്‍ മല്‍സ്യ സംഘത്തിലെ വില ഇതാണെങ്കില്‍ പൊതുവിപണിയില്‍ 500 രൂപയിലധികമാവും. കായലില്‍ കരിമീന്‍ ലഭ്യത കുറഞ്ഞതോടെ മല്‍സ്യ തൊഴിലാളികള്‍ കൊഞ്ചു പിടിത്തത്തിനായി വേമ്പനാട്ടു കായലില്‍ രാവും പകലും കൊഞ്ചിനെ വലയിലാക്കാനുള്ള ശ്രമത്തിലാണ്.
ഒരു കിലോ കൊഞ്ചിന് പൊതു വിപണിയില്‍ 800 രൂപയാണ് വില. മല്‍സ്യ തൊഴിലാളികള്‍ക്ക് 700 രൂപ ലഭിക്കും. 10 മണിക്കൂര്‍ ശ്രമിച്ചാല്‍ മാത്രമേ ഒരു കിലോ കൊഞ്ചുലഭിക്കൂ. വിദേശ വിപണി ഉണര്‍ന്നതോടെ കൊഞ്ചിനും കരിമീനിനും ഇനിയും വില ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇപ്പോള്‍ ലഭിക്കുന്ന കൊഞ്ച് വളര്‍ച്ച എത്താത്തവയാണ് എന്നാലും വില വര്‍ധനവും ലഭ്യതകുറവും മൂലം ചെറു കൊഞ്ചുകളെയും മല്‍സ്യ തൊഴിലാളികള്‍ പിടികൂടുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക