|    Jul 20 Fri, 2018 11:50 pm
FLASH NEWS

കരിമണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ് ബിജെപിക്കാര്‍ അലങ്കോലപ്പെടുത്തി

Published : 4th June 2017 | Posted By: fsq

 

കരിമണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചു കോണ്‍ഗ്രസ് കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റി  നടത്തിയ ബീഫ് ഫെസ്റ്റ്  ബിജെപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി .കരിമണ്ണൂര്‍ ടൗണില്‍ നടന്ന ബീഫ് ഫെസ്റ്റ് അവസാനിപ്പിക്കാന്‍ തുടങ്ങവേ പത്തോളം ബി ജെ പിക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു . ബീഫ് ഇരുന്ന പാത്രം റോഡിലേക്ക് വലിച്ചെറിയുകയും മേശ,കസേര എന്നിവ മറിച്ചിടുകയും  ചെയ്തു . സംഭവത്തില്‍  മണ്ഡലം പ്രസിഡന്റ് സിബി  കുഴിക്കാട്ട്  പ്രതിഷേധിച്ചു .കരിമണ്ണൂരില്‍  കോണ്‍ഗ്രസ് നടത്തിയ  ബീഫ് ഫെസ്റ്റ് അലങ്കോലപ്പെടുത്തിയ  ബി ജെ പി നടപടിയില്‍ ഡി സി സി പ്രസിഡന്റ്  ഇബ്രാഹിംകുട്ടി കല്ലാര്‍ പ്രതിഷേധിച്ചു . എന്ത് ഭക്ഷണം പൗരന്മാര്‍  കഴിക്കണമെന്നു  ഒരു രാഷ്ട്രീയ പ്രസ്ഥാനം  തീരുമാനിക്കുന്നഏകാധിപത്യ നടപടിയാണ് കരിമണ്ണൂരില്‍ ഉണ്ടായത് .ഇത് ഒരു തരത്തിലും  ന്യായീകരിക്കാനാവില്ല .ജനാധിപത്യ സംവിധാനത്തില്‍  പ്രതിഷേധിക്കാനും ബി ജെ പി  അനുവദിക്കില്ലെന്ന ഭീഷണിയാണിത് .ഇതിനു കരിമണ്ണൂരില്‍ തന്നെ തിരിച്ചടി നല്‍കുമെന്നും  ഡി സി സി പ്രസിഡന്റ്  മുന്നറിയിപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss