|    Jul 23 Mon, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂര്‍ : 6 മാസത്തിനിടെ പിടികൂടിയത് ആറ് കോടിയുടെ സ്വര്‍ണം

Published : 20th September 2017 | Posted By: fsq

 

കൊണ്ടോട്ടി: ആറു മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് എയര്‍ കസ്റ്റംസ് പിടികൂടിയത് ആറു കോടിയുടെ 20.5 കിലോ സ്വര്‍ണം. ചെറുതും വലുതുമായി 65 കളളക്കടത്ത് കേസുകളാണ് ഇതിനകം പിടികൂടിയതെന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പറഞ്ഞു. കസ്റ്റംസിന് പുറമെയുള്ള ഏജന്‍സികളും കളളക്കടത്ത് പിടികൂടിയിട്ടുണ്ട്. സ്വര്‍ണത്തിന് പുറമെ 75 ലക്ഷത്തിന്റെ 53 കിലോഗ്രാം വിദേശ കുങ്കുമപ്പൂവുകളും 13.5 ലക്ഷത്തിന്റെ വിദേശ സിഗരറ്റ് കാര്‍ട്ടണുകളും പിടികൂടി. നോട്ട് നിരോധന ശേഷം കറന്‍സി കടത്തും കരിപ്പൂരില്‍ വര്‍ധിച്ചിട്ടുണ്ട്. ആറു മാസത്തിനിടെ വിദേശത്തേക്ക് കയറ്റാന്‍ ശ്രമിച്ച 1.63 കോടിയുടെ വിദേശ കറന്‍സികളാണ് പിടികൂടിയത്. പതിവ് കളളക്കടത്തു രീതിയില്‍ നിന്ന് വ്യത്യസ്തമായുളള തന്ത്രമാണ് കളളക്കടത്ത് സംഘം പരീക്ഷിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങളുടെ അവസരോചിത ഇടപെടല്‍ മൂലമാണ് കളളക്കടത്തു സാമഗ്രികള്‍ പിടികൂടാനാവുന്നത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തളര്‍ത്താനുളള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്ന് നടക്കുന്നുണ്ടെന്നും അധികൃതര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss