|    Aug 16 Thu, 2018 1:21 pm
Home   >  Todays Paper  >  page 12  >  

കരിപ്പൂര്‍: സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാന സര്‍വീസ് ആറുമാസം പകല്‍ സമയത്ത്

Published : 12th August 2018 | Posted By: kasim kzm

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വലിയ വിമാനങ്ങള്‍ ആദ്യത്തെ ആറ് മാസത്തെ സര്‍വീസ് പകലില്‍ മാത്രമാക്കാന്‍ നിര്‍ദേശം. വിമാനത്താവള റണ്‍വേ സുരക്ഷ മുന്‍നിര്‍ത്തി സൗദി എയര്‍ലൈന്‍സിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കിയ അനുമതിപത്രത്തിലാണ് നിബന്ധനകള്‍ക്ക് വിധേയമായി സര്‍വീസ് നടത്താന്‍ നിര്‍ദേശിച്ചത്. റണ്‍വേ റീ-കാര്‍പറ്റിങ് പൂര്‍ത്തീകരണത്തിന് ശേഷം വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന കരിപ്പൂരില്‍ സുരക്ഷയെ തുടര്‍ന്നാണ് രാത്രികാലത്തെ സര്‍വീസ് ആറുമാസത്തേക്ക് വേണ്ടെന്നു നിര്‍ദേശിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയായെങ്കിലും വിമാനങ്ങള്‍ തെന്നി നീങ്ങിയാല്‍ പിടിച്ചുനിര്‍ത്തുന്ന റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) നിര്‍മാണപ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ അനുമതി നല്‍കിയെങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റി ഇതുവരെ സൗദി എയര്‍ലൈന്‍സിന് ഉത്തരവ് കൈമാറിയിട്ടില്ല. രണ്ടുദിവസത്തിനകം ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. ഇതനുസരിച്ചായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളുക. ജിദ്ദ, റിയാദ്, കരിപ്പൂര്‍ വിമാനത്താവളങ്ങളുടെ സമയ സ്ലോട്ടുകള്‍ പരിശോധിച്ച് വിമാന ഷെഡ്യൂളും മറ്റു കാര്യങ്ങളും അന്തിമമാക്കും.
അടുത്തമാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. കരിപ്പൂരില്‍ നിന്ന് അനുമതി ലഭിച്ച ബോയിങ് 777-200 വിമാനത്തില്‍ 341 യാത്രക്കാര്‍ക്കും എയര്‍ബസ് 330-300 വിഭാഗത്തില്‍ പെട്ട വിമാനത്തില്‍ 300 പേര്‍ക്കും സഞ്ചരിക്കാനാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss