|    Dec 14 Fri, 2018 9:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂര്‍: സൗദി എയര്‍ലൈന്‍സിന്ആഴ്ചയില്‍ ഏഴ് സര്‍വീസ്‌

Published : 27th August 2018 | Posted By: kasim kzm

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സെക്റ്ററിലേക്കുള്ള വലിയ വിമാന സര്‍വീസ് പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളിലുണ്ടാവുമെന്ന് സൂചന. കരിപ്പൂരില്‍ നിന്നു വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതിനു ശേഷമുള്ള ആദ്യ വലിയ വിമാന സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് നടത്താനൊരുങ്ങുന്നത്. ഡിജിസിഎയുടെ അനുമതി ലഭിച്ചെങ്കിലും സമയസ്ലോട്ട് അംഗീകരിച്ചുള്ള വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അടുത്ത മാസം ആദ്യത്തില്‍ സര്‍വീസ് പ്രഖ്യാപനമുണ്ടാവും. ഇതോടെ, വിമാന ടിക്കറ്റ് ബുക്കിങും ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്നു സൗദി എയര്‍ലൈന്‍സ് നടത്തുക. ഇതില്‍ അഞ്ചു സര്‍വീസുകള്‍ ജിദ്ദയിലേക്കും രണ്ടു സര്‍വീസുകള്‍ റിയാദിലേക്കുമായിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss