|    Oct 23 Mon, 2017 4:24 am
Home   >  Todays Paper  >  page 12  >  

കരിപ്പൂര്‍: സ്ഥലം ഏറ്റെടുക്കലിന് സ്‌പെഷ്യല്‍ ഓഫിസറെ നിയമിച്ചു

Published : 12th November 2015 | Posted By: SMR

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫിസറായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മോഹന്‍ദാസിനെ മന്ത്രിസഭാ യോഗം നിയോഗിച്ചു. സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സ്‌പെഷ്യല്‍ ഓഫിസറെ നിയോഗിക്കണമെന്ന പൊതുജന അഭിപ്രായം കണക്കിലെടുത്താണു നടപടി. നേരത്തെ സ്ഥലം ഏറ്റെടുക്കലിന് നിരവധി തടസ്സങ്ങള്‍ നേരിട്ടിരുന്നു. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്ന് തടസ്സങ്ങള്‍ ഏറെയും മാറിയിട്ടുണ്ട്. തുടര്‍ന്നാണ് സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മലപ്പുറം മുന്‍ ജില്ലാ കലക്ടറായിരുന്ന മോഹന്‍ദാസിന് അധികച്ചുമതല നല്‍കിയത്. പുനലൂരില്‍ സബ് കോടതി ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 14 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക