|    Mar 24 Fri, 2017 11:34 pm
FLASH NEWS

കരിപ്പൂര്‍ വിമാനത്താവളം: വാര്‍ഷിക സുരക്ഷാ പരിശോധന 17 മുതല്‍ 21 വരെ

Published : 15th May 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ അടക്കമുള്ള കാര്യങ്ങളുടെ വാര്‍ഷിക സുരക്ഷാ പരിശോധനയ്ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉന്നതതല സംഘം 17ന് കരിപ്പൂരിലെത്തും.
21 വരെ അഞ്ചു ദിവസം പരിശോധന തുടരും. വിമാനത്താവള റണ്‍വേ, എയര്‍ട്രാഫിക് കണ്‍ട്രോള്‍ (എടിസി) തുടങ്ങി വിമാനസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ പരിശോധിക്കും. ഡിജിസിഎ വര്‍ഷത്തില്‍ നടത്തുന്ന പരിശോധനയ്ക്കു ശേഷം നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന്റെ നിലവാരവും കാറ്റഗറിയും നിര്‍ണയിക്കുക.
വിമാനത്താവള റണ്‍വേ റീ-കാര്‍പറ്റിങ് പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇത്തവണത്തെ പരിശോധന. കഴിഞ്ഞ വര്‍ഷങ്ങളില്‍ കനത്ത മഴയത്ത് റണ്‍വേയില്‍ വിള്ളല്‍ വീണതിനെത്തുടര്‍ന്ന് സംഘം അടിയന്തര സന്ദര്‍ശനം നടത്തിയിരുന്നു.

(Visited 66 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക