|    Nov 21 Wed, 2018 5:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂര്‍ വിമാനത്താവളംപുതിയ എയ്‌റോബ്രിഡ്ജുകളുടെ നിര്‍മാണം പൂര്‍ത്തിയാവുന്നു

Published : 4th November 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂരില്‍ പുതിയ ടെര്‍മിനലിനോടും റണ്‍വേ-ഏപ്രണോടും ചേര്‍ത്തു യാത്രക്കാര്‍ക്കു വെയിലും മഴയും ഏല്‍ക്കാതെ വിമാനത്തില്‍ നിന്നു ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനുള്ള എയ്‌റോബ്രിഡ്ജുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നു. സ്‌പെയിനില്‍ നിന്ന് ഇറക്കുമതി ചെയ്ത രണ്ട് എയ്‌േറാബ്രിഡ്ജുകളാണ് പുതിയ ടെര്‍മിനലില്‍ പ്രവൃത്തിപ്പിക്കുന്നത്. ഇതോടെ കരിപ്പൂരില്‍ എയ്‌റോബ്രിഡ്ജുകളുടെ എണ്ണം അഞ്ചാവും.
2013ല്‍ കരിപ്പൂരില്‍ പൂര്‍ത്തിയായ റണ്‍വേ ഏപ്രണ്‍ ഡിജിസിഎ അനുമതി ലഭിക്കാത്തതിനാല്‍ തുറന്നു പ്രവര്‍ത്തിക്കാനും എയ്‌റോബ്രിഡ്ജ് സ്ഥാപിക്കാനുമായിരുന്നില്ല. രണ്ട് വിമാനങ്ങള്‍ നിര്‍ത്തിയിടാനുളള സൗകര്യം പുതിയ ഏപ്രണിലുണ്ട്്. റണ്‍വേ പരിശോധിക്കാനെത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഏപ്രണ്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു.
കരിപ്പൂരില്‍ 10 വിമാനങ്ങള്‍ നിര്‍ത്തിയിടാനുളള റണ്‍വേ-ഏപ്രണ്‍ ആണു നിലവിലുളളത്. എന്നാല്‍ വിമാനങ്ങള്‍ ഒന്നിച്ചെത്തുന്നതോടെ ഏപ്രണില്‍ സൗകര്യമില്ലാതെ വിമാനങ്ങള്‍ റണ്‍വേയിലും ബോംബ് ഭീഷണിയുളള വിമാനങ്ങള്‍ നിര്‍ത്താനായി സജീകരിച്ച ഐസുലേഷന്‍-ബേയിലുമായി നിര്‍ത്തിയിടേണ്ട അവസ്ഥയാണുളളത്.
ഇതോടെ യാത്രക്കാരെ റണ്‍വേയിലൂടെ വാഹനത്തിലും കാല്‍നടയായും വിമാനത്തിനരികെ എത്തിക്കേണ്ട ഗതികേടാണ്. ഇതിനെ തുടര്‍ന്നാണു മൂന്നു വര്‍ഷം മുമ്പ് പുതിയ ഏപ്രണ്‍ ഒരുക്കിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ലക്ഷങ്ങള്‍ മുടക്കിയാണു കരിപ്പൂരില്‍ റണ്‍വേ-ഏപ്രണ്‍ നിര്‍മിച്ചത്. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഡിജിസിഎ ആദ്യം നിര്‍മാണം പൂര്‍ത്തിയാക്കിയ ഏപ്രണിന് അനുമതി വിലക്കിയിരുന്നു. പിന്നീട് റണ്‍വേ പരിശോധനയ്ക്ക് എത്തിയ ഡിജിസിഎ ഉദ്യോഗസ്ഥരാണ് പുതിയ ഏപ്രണ്‍ വീണ്ടും പരിശോധിച്ച് അനുമതി നല്‍കിയത്. വിമാനങ്ങള്‍ ഏപ്രണില്‍ നിര്‍ത്തിയാല്‍ തന്നെ യാത്രക്കാര്‍ക്ക് നേരിട്ട് ടെര്‍മിനലില്‍ പ്രവേശിക്കാനാണ് എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്. പുതിയ ടെര്‍മിനലിലേക്കാണ് എയ്‌റോബ്രിഡ്ജുകള്‍ ഘടിപ്പിക്കുന്നത്. 120 കോടി ചിലവില്‍ ടെര്‍മിനല്‍ നിര്‍മാണവും പൂര്‍ത്തിയാക്കി ഈ മാസം തുറക്കാനിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss