|    Dec 14 Fri, 2018 1:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

Published : 10th June 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1520 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. ദോഹ, ബഹ്‌റയ്ന്‍, റിയാദ്, ദുബയ് എന്നിവിടങ്ങളില്‍ നിന്നെത്തിയവരില്‍ നിന്നാണ് ശനിയാഴ്ച 47.55 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയത്. എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ദോഹയി ല്‍ നിന്നെത്തിയ കോഴിക്കോട് മയ്യന്നൂര്‍ തടത്തില്‍ വീട്ടില്‍ നിസാറില്‍ നിന്നു 14.57 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടിച്ചത്. 466 ഗ്രാം വരുന്ന നാലു സ്വര്‍ണ ബിസ്‌കറ്റുകള്‍ എമര്‍ജന്‍സി ലാംപിനുള്ളിലായിട്ടായിരുന്നു ഒളിപ്പിച്ചത്. കണ്ണൂര്‍ കോട്ടയംപൊയില്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ സാദത്ത് റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് എത്തിയത്. ഇയാളില്‍ നിന്നു 10.91 ലക്ഷം രൂപ വില വരുന്ന 349 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.
ഇന്‍ഡിഗോയില്‍ ദുബയില്‍ നിന്നെത്തിയ മലപ്പുറം എടവണ്ണ പുള്ളിചോല വീട്ടില്‍ അഹ്മദ് സയ്യാന്‍, കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ പരപ്പനങ്ങാടി സൈനുദ്ദീന്‍ എന്നിവരില്‍ നിന്നു 457 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
അഹ്മദ് സയ്യാന്‍ സ്വര്‍ണം ചെറിയ കഷണങ്ങളാക്കി കാരക്ക പായ്ക്കറ്റിനുള്ളിലായിട്ടായിരുന്നു ഒളിപ്പിച്ചത്. ഇയാളില്‍ നിന്ന് 7.26 ലക്ഷത്തിന്റെ 232 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ജാബിര്‍ തെര്‍മോഫഌസ്‌കിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമിച്ചത്. 225 ഗ്രാം വരുന്ന ഇവയ്ക്ക് 7.04 ലക്ഷം രൂപ വിലവരും. ബഹ്‌റയ്‌നില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയ മലപ്പുറം അരിമണേ ല്‍ പാറവട്ടിയില്‍ അഷ്‌റഫ് അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണചെയിന്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. 248 ഗ്രാം വരുന്ന സ്വര്‍ണത്തിന് 7.75 ലക്ഷം രൂപ വിലവരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss