|    Oct 22 Mon, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂര്‍ വിമാനത്താവളം : മെര്‍ക്കുറി പൂശി ഒളിപ്പിച്ചുകടത്തിയ 41 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published : 11th September 2017 | Posted By: fsq

 

കൊണ്ടോട്ടി: ദമാമില്‍ നിന്നെത്തിയ യാത്രക്കാരന്‍ ട്രോളിബാഗിന്റെ ബീഡിങ്ങുകളായി ഒളിപ്പിച്ചു കടത്തിയ 1.3495 കിലോഗ്രാം സ്വര്‍ണം കരിപ്പൂര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 348 ദമാം വിമാനത്തില്‍ കരിപ്പൂരിലെത്തിയ കൊടുവള്ളി അക്കിരിപറമ്പത്ത് സകീര്‍ ഹുസയ്(27)നില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ട്രോളി ബാഗിന്റെ പിടിക്കടിയില്‍ പ്രത്യേക ഫ്രെയിം തീര്‍ത്ത് സ്വര്‍ണത്തിന്റെ കമ്പികള്‍ ഫ്രെയിമില്‍ പ്രത്യേകം ഒട്ടിച്ച നിലയിലായിരുന്നു. സ്വര്‍ണമാണെന്നു തിരിച്ചറിയാതിരിക്കാ ന്‍ ഇതില്‍ മെര്‍ക്കുറി പൂശി വെളുപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മുകളില്‍ റെക്‌സിന്‍ ഒട്ടിച്ചാണ് ട്രോളിബാഗിന്റെ പിടി തയ്യാറാക്കിയിരുന്നത്. പരിശോധനകളില്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധത്തിലാണ് ഇവ ഒട്ടിച്ചുവച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്‍്‌റലിജന്‍സ് വിഭാഗം ഇയാളെ നിര്‍ഗമന ഹാളിന്റെ വാതിലില്‍ തടയുകയും പരിശോധിക്കുകയുമായിരുന്നു. കണ്ടെടുത്ത 1.3495 കി.ഗ്രാം സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 41,69,955 രൂപ വിലവരും. ഒരാഴ്ചയ്ക്കിടെ കരിപ്പൂരില്‍ 1.33 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ജോയ് തോമസിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, മുഹമ്മദ് അഷ്‌റഫ്, ഇന്‍സ്‌പെക്ടര്‍മാരായ സന്ദീപ് നാന്‍, ദിനേഷ്‌കുമാര്‍, ഗോപിനാഥ് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss