|    Jun 18 Mon, 2018 7:48 am
FLASH NEWS

കരിപ്പൂര്‍ വിമാനത്താവളം : ശീതീകരണ സംവിധാനം നിലച്ചതിനെ ചൊല്ലി യാത്രക്കാരുടെ ബഹളം

Published : 11th August 2017 | Posted By: fsq

 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ശീതീകരണ സംവിധാനം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ടെര്‍മിനലില്‍ ചൂടനുഭവപ്പെടുന്നെന്ന പരാതിയുമായി യാത്രക്കാര്‍ ബഹളം വച്ചു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിലെ ശീതീകരണ സംവിധാനം താല്‍കാലികമായി അടച്ചത്. കേന്ദ്രീകൃത എയര്‍കണ്ടീഷന്‍ സംവിധാനമാണ് വിമാനത്താവളത്തിലുള്ളത്. ഇതിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സാധാരണഗതിയില്‍ ചുരുങ്ങിയ ദിവസങ്ങല്‍ക്കുള്ളില്‍ കഴിയുന്ന അറ്റകുറ്റപ്പണികള്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നീളുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായി വിമാനത്താവള ഹാളിലും സെക്യൂരിറ്റി ലോഞ്ചിലും ഫാനുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ടെര്‍മിനലില്‍ ചൂടു കൂടിയതായി യാത്രക്കാര്‍ പറഞ്ഞു. ഒരേ സമയം ആയിരത്തിലധികം യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്നാണ് ടെര്‍നമിനലില്‍ ചൂടനുഭപ്പെട്ടത്. ഇതില്‍ ക്ഷുഭിതരായ യാത്രക്കാര്‍ ടെര്‍മിനലില്‍ ബഹളം വയ്ക്കുകയായിരുന്നു. അധികൃതര്‍ യാത്രക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൂടുതല്‍ ഫാനുകള്‍ എത്തിച്ചു പ്രശ്‌നത്തിന് താല്‍കാലിക പരിഹാരം കണ്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss