|    Aug 16 Wed, 2017 11:02 pm
FLASH NEWS

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published : 10th August 2017 | Posted By: fsq

 

കരിപ്പൂര്‍: നമസ്‌കാര മുസല്ലയിലും ബഡ്ഷീറ്റിലും ഒളിപ്പിച്ചു കടത്തിയ 40 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി മുഹമ്മദ്ഹാഷിം അബ്ദുല്ല (24), മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സാക്കീര്‍ ഹുസൈന്‍ (27) എന്നിവരില്‍ നിന്നാണു കരിപ്പൂര്‍ എയര്‍ കസ്റ്റംസ്് ഇന്റലിജന്റ്‌സ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാവിലെ എട്ടിന് ദുബയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നിയ അധികൃതര്‍ രണ്ടു പേരേയും ചോദ്യം ചെയ്ത് ബാഗ് പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. നമസ്‌കാര വിരി(മുസല്ല)യുടെ ഉള്ളില്‍ ഷീറ്റായിട്ടാണ് അബ്ദുല്ല സ്വര്‍ണം ഒളിപ്പിച്ചത്. ഇയാളില്‍നിന്ന് 688 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ബഡ്ഷീറ്റിലും കുട്ടികള്‍ ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ പെട്ടിയിലുമാണ് സാക്കിര്‍ ഹുസൈന്‍ സ്വര്‍ണം കടത്തിയത്.ഇയാളില്‍ നിന്ന് 681 ഗ്രാമും സ്വര്‍ണം കണ്ടെത്തി. പിടികൂടിയ സ്വര്‍ണത്തിന് 40 ലക്ഷം രൂപ വില ലഭിക്കും. കരിപ്പൂര്‍ കസ്റ്റംസ് അസി. കമീഷണര്‍മാരായ എം സി രാജേന്ദ്രബാബു, ഡിഎന്‍ പാന്ത്, സൂപ്രണ്ടുമാരായ പി കെ ഷാനവാസ്, എസ്‌വിഎം അഷ്‌റഫ്, ഇന്‍സ്‌പെക്ടര്‍മാരായ അസീബ് ചേന്നാട്ട്, കപില്‍ സുരൈറ, സത്യമേന്ദ്ര എന്നിവരടങ്ങിയ സംഘമാണു സ്വര്‍ണം പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക