|    Apr 23 Sun, 2017 10:54 am
FLASH NEWS

കരിപ്പൂര്‍ വിമാനത്താവളം: പരിശോധനയ്ക്കായി ഉന്നത സംഘം ഉടനെത്തും

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച പരിശോധനയ്ക്കു സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിഎസി) സംഘം ഉടനെത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായുള്ള ചര്‍ച്ചയ്ക്കു ശേഷം വ്യക്തമാക്കി.
റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ നിര്‍ത്തിവച്ച കരിപ്പൂരി ല്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് അറ്റകുറ്റപ്പണി ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുനരാരംഭിക്കണമെന്നു മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ വിലക്കിയതിനാല്‍, വിദേശ വിമാനക്കമ്പനികളുടെയും മറ്റും സര്‍വീസുകള്‍ മുടങ്ങിയെന്നും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ കടുത്ത യാത്രാദുരിതം നേരിടുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങളുടെ സുരക്ഷാ മേല്‍നോട്ടച്ചുമതലയുള്ള ഡിജിസിഎ കരിപ്പൂരില്‍ റ ണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങള്‍ ഇറങ്ങാ ന്‍ അനുവദിക്കുന്നത് അപകടമാണെന്ന നിലപാടിലാണെന്ന് അശോക് ഗജപതി രാജു മറുപടിനല്‍കി. ഡിജിസിഎയുടെ മുന്നറിയിപ്പു മറികടന്ന് ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തിനു തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരിപ്പൂരിലെ റണ്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്നു കേരളം കേന്ദ്രസര്‍ക്കാരിന് ഉറപ്പുനല്‍കി. ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. സംസ്ഥാനത്തിന്റെ ഉറപ്പ് പരിഗണിച്ചും നിലവിലുള്ള റണ്‍വേ ഉപയോഗിച്ചുതന്നെ നേരത്തേ വലിയ വിമാനങ്ങള്‍ ഇറങ്ങിയിട്ടുള്ളതു പരിഗണിച്ചും അനുമതി പുനസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day