|    May 25 Thu, 2017 10:47 am
FLASH NEWS

കരിപ്പൂര്‍ വിമാനത്താവളം: ഇന്ന് വ്യോമയാന മന്ത്രിയുമായി ചര്‍ച്ച

Published : 10th August 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിന്‍വലിച്ച വിമാനങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഡല്‍ഹിയില്‍ വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടക്കും. കഴിഞ്ഞയാഴ്ച കോഴിക്കോട് എംപി എം കെ രാഘവന്‍ ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു തന്റെ വസതിയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചുചേര്‍ത്തത്.
മലബാറിലെ എംപിമാര്‍ യോഗത്തില്‍ സംബന്ധിക്കും. കരിപ്പൂരില്‍ നിന്ന് 2015 ഏപ്രില്‍ 30നാണ് റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ ജെംബോ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. റണ്‍വേ നവീകരണ പ്രവര്‍ത്തികള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പൂര്‍ത്തിയാകും. റണ്‍വേയുടെ അപര്യാപ്തത പറഞ്ഞ് ജെംബോ സര്‍വീസുകള്‍ക്ക് വിലക്കിടുകയാണ്. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എയര്‍ എന്നിവയുടെ 52 സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day