|    May 24 Wed, 2017 11:44 am
FLASH NEWS

കരിപ്പൂര്‍ വിമാനത്താവള സുരക്ഷ ശക്തമാക്കുന്നു

Published : 20th September 2016 | Posted By: SMR

കരിപ്പൂര്‍: ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ വരവുമായി ബന്ധപ്പെട്ട് കരിപ്പൂരില്‍ സുരക്ഷ ശക്തമാക്കുന്നു. 23,24,25 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലേക്കാണ് പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തുന്നത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ടു വിമാനത്താവളത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ സുരക്ഷ എസ്പിജി ഏറ്റെടുക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ഇന്നു രാവിലെ 9.30ന് കരിപ്പൂരില്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day