|    May 27 Sat, 2017 7:13 pm
FLASH NEWS

കരിപ്പൂര്‍ വികസനം: സ്ഥലം ലഭ്യമാക്കാന്‍ കൂട്ടായ പരിശ്രമം വേണം- ഉമ്മന്‍ചാണ്ടി

Published : 21st March 2017 | Posted By: fsq

 

കോഴിക്കോട്/താനൂര്‍: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരിപ്പൂരിന്റെ വികസനം സംസ്ഥാനത്തിന്റെ വികസനമാണ്.  ഹജ്ജ് എംബാര്‍ക്കേഷന്‍ ഇത്തവണയും നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് ശരിയായില്ല. കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനരാരംഭിക്കണമെന്നും ഇതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം കരിപ്പൂര്‍ രക്ഷായജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 111 മണിക്കൂര്‍ രാപകല്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റണ്‍വേ വികസനമുള്‍പ്പെടെയുള്ള നടപടികള്‍ക്കായി ഒരു വര്‍ഷത്തേക്ക് മാത്രമാണ് കരിപ്പൂരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത് അനന്തമായി നീളുകയാണെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനരാരംഭിക്കുക, വലിയ വിമാനങ്ങള്‍ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എംപി,  എം ജി എസ് നാരായണന്‍,  പി അബ്ദുല്‍ മജീദ് ഫൈസി, ടി സിദ്ദീഖ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, ഡോ കെ മൊയ്തു, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ഫസല്‍ തിക്കോടി, കെ ഹസ്സന്‍ കോയ, കെ പി വിജയകുമാര്‍, ഷെവലിയാര്‍ സി ഇ ചാക്കുണ്ണി, അമ്മാര്‍ കീഴുപറമ്പ്, കെ മൊയ്തീന്‍ പങ്കെടുത്തു.അതേസമയം,  തീരപ്രദേശങ്ങളില്‍ ഉണ്ടായ ആക്രമണത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംരക്ഷകരാവേണ്ട പോലിസ് തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ജനങ്ങളോട് സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടവരണമെന്നും നാശനഷ്ടം വന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day