|    Dec 18 Tue, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കരിപ്പൂര്‍: വലിയ വിമാനങ്ങളുടെ വരവ് ജനകീയ സമരങ്ങളുടെ വിജയം- എസ്ഡിപിഐ

Published : 21st November 2018 | Posted By: kasim kzm

കോഴിക്കോട്: ഡിസംബര്‍ 5 മുതല്‍ സൗദി അറേബ്യയിലേക്കും തിരിച്ചും വലിയ വിമാനങ്ങളുടെ യാത്ര പുനരാരംഭിക്കുന്നത് സന്തോഷകരമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ശക്തമായ സമരങ്ങള്‍ ഫലം കണ്ടുവരുന്നു എന്നത് ശുഭസൂചനയാണ്.
മലബാര്‍ ഡെവലപ്‌മെന്റ് ഫോറം (എംഡിഎഫ്) നിരന്തരമായി നടത്തിയ സേവ് കരിപ്പൂര്‍ പോരാട്ടങ്ങളെ അഭിനന്ദിക്കുന്നു. പാര്‍ട്ടി എംഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കിയിട്ടുണ്ട്. ഹജ്ജ് എംബാ ര്‍ക്കേഷന്‍ സെന്റര്‍ തിരിച്ചുകൊണ്ടു വന്നാല്‍ മാത്രമേ കരിപ്പൂര്‍ രക്ഷപ്പെടുകയുള്ളൂ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍, പുതിയ ടെര്‍മിനല്‍ നിര്‍മാണം എന്നിവ വേഗത്തില്‍ പൂര്‍ത്തീകരിക്കണം.
കരിപ്പൂര്‍ വിമാനത്താവളം പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സാധിക്കണമെന്ന് മജീദ് ഫൈസി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss