|    Nov 21 Wed, 2018 9:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ക്ക് ഉത്തരവായതായി വ്യോമയാന മന്ത്രി

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനുള്ള എല്ലാ ഉത്തരവുകളും നല്‍കി കഴിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു യുഡിഎഫ് എംപിമാരുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിനോട് വ്യക്തമാക്കി. ഇതുസംബധിച്ച എല്ലാ നിര്‍ദേശങ്ങളും രേഖാമൂലം തന്നെ ഡിജിസിഎക്ക് നല്‍കിക്കഴിഞ്ഞുവെന്നും മന്ത്രി വിശദീകരിച്ചു. പാര്‍ലമെന്റ് മന്ദിരത്തിലെ ചേംബറില്‍ വച്ചായിരുന്നു നിവേദകസംഘം സുരേഷ് പ്രഭുവിനെ കണ്ടത്. കരിപ്പൂര്‍ വിമാനത്താവളം വിദേശ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിമാനത്താവളമാണ്. ഗള്‍ഫ് മലയാളികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് നല്‍ക്കുന്ന വിദേശനാണ്യ ശേഖരം ഏറെ വിലപ്പെട്ടതാണ്. ഈ വസ്തുത കൂടി കണക്കിലെടുത്താണ് വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നിര്‍ദേശം നല്‍കിയതെന്നും മന്ത്രി അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ വഹാബ് എന്നീ എംപിമാര്‍ക്ക് പുറമെ സാദിഖലി തങ്ങളും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss