|    Dec 18 Tue, 2018 1:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂര്‍: വലിയ വിമാനം ഇന്നുമുതല്‍

Published : 5th December 2018 | Posted By: kasim kzm

കരിപ്പൂര്‍: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ഇന്ന് പുനരാരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്നു സര്‍വീസ് ആരംഭിക്കുന്നത്. ഇന്നു പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്നു പുറപ്പെടുന്ന ആദ്യ വിമാനം രാവിലെ 11ഓടെ കരിപ്പൂരിലെത്തും. ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചയ്ക്ക് 12.50ന് ജിദ്ദയിലേക്ക് പുറപ്പെടും. സിസംബറില്‍ ജിദ്ദയിലേക്ക് നാലു സര്‍വീസുകളും റിയാദിലേക്ക് മൂന്നു സര്‍വീസുകളുമാണ് സൗദി എയര്‍ലൈന്‍സ് നടത്തുന്നത്.
റിയാദിലേക്കുള്ള ആദ്യ സര്‍വീസ് ഡിസംബര്‍ ഏഴിനാണ്. ഡിസംബറില്‍ ജിദ്ദയിലേക്ക് നാലു സര്‍വീസുകളും റിയാദിലേക്ക് മൂന്നു സര്‍വീസുകളുമാണ് സൗദി എയര്‍ലൈന്‍സ് നടത്തുന്നത്. ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുള്ള സര്‍വീസുകള്‍. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും സര്‍വീസ് നടത്തും. ഡിസംബര്‍ 5 മുതല്‍ 29 വരെയുള്ള സമയ പട്ടികയാണ് നിലവില്‍ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഷെഡ്യൂളില്‍ മാറ്റംവരുത്തും. 298 പേരെ ഉള്‍ക്കൊള്ളുന്ന എ 330- 300 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസിനൊരുക്കുന്നത്. ഇന്നു രാവിലെ 11ന് കരിപ്പൂരില്‍ എത്തുന്ന ആദ്യ വിമാനത്തിന് എയര്‍പോര്‍ട്ട് ഫയര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. ജനപ്രതിനിധികള്‍, വിമാനത്താവള ഉപദേശക സമിതി അംഗങ്ങള്‍, വ്യോമയാന മന്ത്രാലയ പ്രതിനിധികള്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss