|    Jul 22 Sun, 2018 12:32 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കരിപ്പൂര്‍ : റിസ നിര്‍മാണം വിമാന സര്‍വീസുകളെ ബാധിക്കില്ല

Published : 28th September 2017 | Posted By: fsq

 

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയാ നിര്‍മാണം വിമാന സര്‍വീസുകളെ ബാധിക്കാത്ത രീതിയില്‍ ആരംഭിക്കും. ഡിസംബര്‍ രണ്ടാം വാരം മുതല്‍  പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂ ര്‍ത്തിയായി വരുകയാണ്. റണ്‍വേയില്‍ നിന്ന് തെന്നിമാറുന്ന വിമാനം അപകടത്തില്‍ പെടാതെ പിടിച്ചു നിര്‍ത്താനുള്ള സംവിധാനമാണ് റിസ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ അടച്ചിടുന്ന കാര്യം പരിഗണനയിലില്ലെന്ന് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന്‍ പറഞ്ഞു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എട്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. റണ്‍വേയില്‍ 90 മീറ്ററില്‍ നിന്ന് റിസയുടെ നീളം 240 മീറ്റര്‍ ആക്കാനാണ് തീരുമാനം. ഇതോടെ ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി ലഭിച്ചേക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss