|    Mar 24 Fri, 2017 3:52 pm
FLASH NEWS

കരിപ്പൂര്‍: മെല്ലെപ്പോക്ക് സമരം തുടരുന്നു

Published : 14th December 2015 | Posted By: SMR

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ് തൊഴിലാളികളുടെ മെല്ലെപ്പോക്കു സമരത്തെ തുടര്‍ന്ന് ബാഗേജ് നീക്കം രണ്ടാം ദിവസവും നിലച്ചത് യാത്രക്കാരെ വലച്ചു. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് കരാര്‍ ഏറ്റെടുത്ത കുള്ളാര്‍ ഗ്രൂപ്പിന് കീഴിലെ തൊഴിലാളികളാണ് മാസവേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു സമരം ചെയ്യുന്നത്. വിമാനത്തില്‍ നിന്ന് യാത്രക്കാരുടെ ബാഗേജുകള്‍ കസ്റ്റംസ് ഹാളിലെത്തിക്കുന്ന തൊഴിലാളികളാണ് സമരത്തിലുള്ളത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക് ബാഗേജ് ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്. വിമാനങ്ങള്‍ ഒന്നിച്ചെത്തുന്നതോടെ ടെര്‍മിനല്‍ യാത്രക്കാരെ കൊണ്ടു നിറയുകയാണ്. മാസത്തില്‍ ഏഴാം തിയ്യതി വേതനം ലഭിക്കാറുള്ള തൊഴിലാളികള്‍ക്ക് കരാര്‍ കമ്പനി ഇതുവരെ വേതനം നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക