|    Oct 20 Fri, 2017 3:49 pm
FLASH NEWS

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍; റവന്യൂവകുപ്പ് നിയമോപദേശം തേടി

Published : 20th August 2016 | Posted By: SMR

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച് റവന്യുവകുപ്പ് നിയമോപദേശം തേടി. കഴിഞ്ഞ എട്ടിന് മലപ്പുറം കലക്ടറേറ്റില്‍ മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലമേറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഭൂമി വിട്ടുനല്‍കാന്‍ തയ്യാറുള്ളവരില്‍നിന്ന് സമ്മതപത്രം സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയേറ്റെടുക്കുന്നതില്‍ കൂടുതല്‍ വ്യക്തത വരുന്നതിനായി നിയമോപദേശം തേടിയിരിക്കുന്നത്.
പള്ളിക്കല്‍ വില്ലേജില്‍നിന്ന് 137 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനമാണ് നിലവിലുള്ളത്.
വിജ്ഞാപനം ഇറങ്ങുന്ന സമയത്ത് 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമം സംസ്ഥാനത്ത് നടപ്പായിട്ടുണ്ടെങ്കിലും ചട്ടം നടപ്പില്‍ വന്നിരുന്നില്ല.
ഇതിനു ശേഷമാണ് പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ ചട്ടം തയ്യാറായത്. പുതിയ നിയമപ്രകാരമാണോ ഭൂമിയേറ്റെടുക്കലിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന വിഷയത്തില്‍ അവ്യക്തതയുള്ളതിനാലാണ് നിലവില്‍ നിയമോപദേശം തേടുന്നതെന്ന് റവന്യൂ ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.
2004ല്‍ ആരംഭിച്ച കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് 12 വര്‍ഷമായിട്ടും ഇതുവരെ പ്രാഥമിക സര്‍വേ പോലും നടത്താനായിട്ടില്ല.
2013ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി റണ്‍വേ നീളം കൂട്ടലിനും വിമാനങ്ങളുടെ ഏപ്രണ്‍ അടക്കം കൂടുതല്‍ ഭൂമി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പള്ളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ് വില്ലേജുകളില്‍ നിന്നായി 385 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക