|    Sep 22 Fri, 2017 11:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍: ആഗസ്ത് എട്ടിന് മലപ്പുറം കലക്ടറേറ്റില്‍ യോഗം

Published : 22nd July 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം ആഗസ്ത് എട്ടിന് മലപ്പുറം കലക്ടറേറ്റില്‍ ചേരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരസമിതിയുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാന്‍ തീരുമാനിച്ചത്. മലപ്പുറം കലക്ടര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തിന് ശേഷം ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം പിന്നീട് ചേരും.
തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മന്ത്രി കെ ടി ജലീലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗവും വിളിച്ചുചേര്‍ക്കും. വിമാനത്താവള വികസനത്തിന് 385 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുളളത്.
കൊണ്ടോട്ടി നഗരസഭ, പളളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍നിന്നാണ് ഭൂമി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഭൂമി ഏറ്റെടുത്താല്‍ 100 ഏക്കര്‍ ഭൂമി ഇവിടുത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ആവശ്യമാണ്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള പാക്കേജ് തയ്യാറാക്കിയതും പ്രതിഷേധത്തിലുളള ജനങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഭൂമി നഷ്ടപ്പെടുന്നവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതേസമയം ജൂലൈ 26ന് സമരസമിതിയുടെ നേതൃത്വത്തില്‍ കരിപ്പൂരിലെ ലാന്റ് അക്വിസിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക