|    Aug 14 Tue, 2018 4:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കരിപ്പൂര്‍: പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുന്നു

Published : 1st September 2016 | Posted By: SMR

കരിപ്പൂര്‍: വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുന്നു. വിമാനത്താവളത്തിന് കിഴക്കു ഭാഗത്ത് നിലവിലെ ടെര്‍മിനലിനോട് ചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ കരിപ്പൂരിലൊരുക്കുന്നത്. വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയായാണ് ടെര്‍മിനല്‍ ഒരുക്കുന്നത്. 85.5 കോടി ചെലവില്‍  ഹരിത ടെര്‍മിനലായാണ് നിര്‍മാണം. യുആര്‍സി കണ്‍സ്ട്രക്ഷ ന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. രാജ്യത്തെ ഏറ്റവും നീളംകൂടിയ ടെര്‍മിനല്‍ ഇതോടെ കരിപ്പൂരിലായിരിക്കും. നിര്‍മാണത്തിന്റെ 27 ശതമാനം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. അടുത്ത വര്‍ഷം സപ്തംബറോടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കും. ഒന്നാം നിലയുടെ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. പ്രകൃതിയിലെ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്താനായി സ്റ്റീലും ഗഌസുമാണ് തുടര്‍ന്നുള്ള പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുക. 20 കസ്റ്റംസ് കൗണ്ടറുക ള്‍, 44 എമിഗ്രേഷന്‍ കൗണ്ടറുക ള്‍, ഇന്‍ലൈന്‍ ബാഗേജ് സംവിധാനം, എസ്‌കലേറ്ററുകള്‍, 2 അത്യാധുനിക എയറോബ്രിഡ്ജുകള്‍, വാഹന പാര്‍ക്കിങ് സൗകര്യം എന്നിവ ടെര്‍മിനലില്‍ ഒരുക്കിയിരിക്കും. 5,000 പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഇതോടൊപ്പം പോലിസ് സ്റ്റേഷന്‍, പോലിസ് ഔട്ട് പോസ്റ്റ് എന്നിവയ്ക്കും സൗകര്യമൊരുക്കും.
എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ ടവര്‍ ടെക്‌നിക്കല്‍ ബ്‌ളോക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്യും. ഐസുലേഷന്‍ ബേ നവീകരിക്കാനും പദ്ധതിയുണ്ട്. കരിപ്പൂരില്‍ നിലവിലുള്ള ടെര്‍മിനലില്‍ കൂടുതല്‍ യാത്രക്കാര്‍ക്കുള്ള  സൗകര്യമില്ല. ആയതിനാല്‍ വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ടെര്‍മിനലില്‍ ഇരിക്കാന്‍ പോലും കഴിയാതെ യാത്രക്കാര്‍ വലയുകയാണ്. ഇത്തരം പ്രശ്‌നങ്ങ ള്‍ക്ക് അറുതിവരുത്താന്‍ പുതി യ ടെര്‍മിനലിന് കഴിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss