|    Sep 25 Tue, 2018 4:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കരിപ്പൂര്‍-തിരുവനന്തപുരം സര്‍വീസ് നാളെ മുതല്‍

Published : 15th January 2017 | Posted By: fsq

Air_India

കൊണ്ടോട്ടി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കരിപ്പൂര്‍-തിരുവനന്തപുരം സര്‍വീസിന് നാളെ തുടക്കമാവും. കരിപ്പൂര്‍-ദോഹ സര്‍വീസാണ് തിരുവനന്തപുരത്തേക്ക് ദീര്‍ഘിപ്പിക്കുന്നത്. തിരുവനന്തപുരം-കരിപ്പൂര്‍ സര്‍വീസ് തിങ്കളാഴ്ചയാണ് ആരംഭിക്കുക. രാത്രി 10.50ന് കരിപ്പൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് തിരുവനന്തപുരത്തെത്തുക. രാവിലെ ഏഴിന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.45ന് കരിപ്പൂരിലെത്തും. തുടര്‍ന്ന് 11.40ന് കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെടും. ദോഹയില്‍ നിന്ന് രാത്രി 9.10ന് കരിപ്പൂരില്‍ ഇറങ്ങിയതിനു ശേഷമാണ് തിരുവനന്തപുരത്തേക്കു തിരിക്കുക. കരിപ്പൂര്‍-റിയാദ് സര്‍വീസിന്റെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ആഴ്ചയില്‍ നാലു ദിവസമാണ് കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് എക്‌സ്പ്രസിനു സര്‍വീസുള്ളത്. ഫെബ്രുവരി 15 മുതല്‍ ശനിയാഴ്ചയും റിയാദിലേക്ക് കരിപ്പൂരില്‍ നിന്ന് സര്‍വീസുണ്ടാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss