|    Feb 27 Mon, 2017 3:38 am
FLASH NEWS

കരിപ്പൂര്‍: ഡല്‍ഹി മാര്‍ച്ച് വിജയിപ്പിക്കുമെന്ന് പ്രവാസികള്‍

Published : 21st November 2016 | Posted By: SMR

ദുബയ്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് ക്യാംപ് പുന:സ്ഥാപിക്കുക, കൂടുതല്‍ അന്താരാഷ്ട്ര ബജറ്റ് സര്‍വീസുകള്‍ ആരംഭിക്കുക, സീസണിലെ അമിത യാത്രകൂലി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മലബാര്‍ ഡെവലപമെന്റ്  ഫോറം അടുത്തമാസം അഞ്ചിനു നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ദുബയ് പ്രവാസികളും സജീവമായി രംഗത്ത്.
റണ്‍വെ വികസനമെന്ന പേരില്‍ അനിശ്ചിത കാലത്തേക്കു ഭാഗികമായി അടച്ചിട്ട കോഴിക്കോട് വിമാനത്താവളത്തോടുള്ള അധികാരികളുടെ അവഗണനയിലും നിരുത്തരവാദ സമീപനത്തിലും മലബാറിലെ പ്രവാസി സമൂഹം മൊത്തം ആശങ്കാകുലരായ സാഹചര്യത്തില്‍ നടക്കുന്ന പ്രതിഷേധം വന്‍ വിജയമാക്കണമെന്ന് മലബാര്‍ പ്രവാസി കൂട്ടായ്മ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ഡല്‍ഹിയിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ സമരഭടന്മാരെ കൊണ്ടുപോവും. മലബാറിന്റെ വികസനസ്വപ്‌നങ്ങളുടെ നെടുംതൂണായ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കം തടയണം. വിമാനങ്ങളുടെ കുറവും സമയ മാറ്റങ്ങളും മൂലം പ്രവാസികള്‍ ദുരിതത്തിലാണ്. റണ്‍വെ നവീകരണം ഏകദേശം പൂര്‍ത്തീകരിച്ചിട്ടും അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ല. വിമാനത്താവള റണ്‍വേയുടെ അറ്റകുറ്റപ്പണിക്കും റീ കാര്‍പെറ്റിങിനും വേണ്ടി 2015 മെയ് ഒന്നിനാണ് വിമാനത്താവളം ഭാഗികമായി അടച്ചത്. തുടര്‍ന്ന് സര്‍വീസ് നടത്തിയ എമിറേറ്റ്‌സ്, ഇത്തിഹാദ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ വന്‍വിമാനങ്ങളുടെ യാത്ര നിര്‍ത്തിവച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ അറേബ്യ, ഇന്‍ഡിഗോ സ്‌പൈസ് ജെറ്റ് തുടങ്ങിയ ചെറു വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ സര്‍വീസ് നടത്തുന്നുള്ളൂ. വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതുമൂലം അവധി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഡോ. ആസാദ് മൂപ്പന്‍, അബ്ദുല്ല കാവുങ്ങല്‍ (ഡല്‍ഹി), അഷ്‌റഫ് താമരശ്ശേരി, എ കെ ഫൈസല്‍ മലബാര്‍, മോഹന്‍ എസ് വെങ്കിട്ട, രാജന്‍ കൊളാവിപാലം, അഡ്വ. മുഹമ്മദ് സാജിദ്, കരീം വെങ്കിടങ്ങ്, മോറിസ് എന്‍ മേനോന്‍, ജമീല്‍ ലത്തീഫ്, ബഷീര്‍ ബ്ലൂ മാര്‍ട്ട്, റിയാസ് ഹൈദര്‍, ഇ കെ ദിനേശന്‍, ഹാരിസ് കോസ്‌മോസ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day