|    Oct 16 Tue, 2018 8:56 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂര്‍ എഡിഎസ്ബി സംവിധാനം : പരിശോധന പൂര്‍ത്തിയായി

Published : 22nd September 2017 | Posted By: fsq

 

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആകാശ സുരക്ഷയ്ക്കും വ്യോമയാന ഗതാഗത നിയന്ത്രണത്തിനുമായി സ്ഥാപിച്ച എഡിഎസ്ബി (ഓട്ടോമാറ്റിക്ക് ഡിപ്പന്‍ഡന്റ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ്) പ്രവര്‍ത്തനക്ഷമമാക്കുന്നതിനു വിദഗ്ധ സംഘം പരിശോധന പൂര്‍ത്തിയാക്കി. എഡിഎസ്ബിയിലെ വിദഗ്ധരായ എയര്‍പോര്‍ട്ട് അതോറിറ്റി അസിസ്റ്റന്റ് മാനേജര്‍ അഭിജിത് ദാസ്, സീനിയര്‍ മാനേജര്‍ രതീഷ് ബാബു എന്നിവരാണു രണ്ടു ദിവസം പരിശോധന നടത്തിയത്. ഇവര്‍ റിപോര്‍ട്ട് ഡിജിസിഎക്ക് കൈമാറും. കരിപ്പൂരില്‍ എഡിഎസ്—ബി സംവിധാനം സ്ഥാപിച്ചിട്ട് അഞ്ച് വര്‍ഷമായിട്ടും കമ്മീഷന്‍ ചെയ്തിട്ടില്ല. അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയും, റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)യും വിപുലീകരിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.കരിപ്പൂരില്‍ രണ്ടു ഭാഗങ്ങളിലും വിമാന ലാന്‍ഡിങുള്ളതിനാല്‍ രണ്ട് അറ്റത്തും റിസ ഒരുക്കും. നിലവില്‍ കരിപ്പൂരില്‍ 90 മീറ്ററാണ് റിസയുളളത്. ഇത് 240 മീറ്ററാക്കുന്നതോടെ റണ്‍വേയുടെ നീളം കുറയും. റിസയുടെ ജോലികള്‍ വിമാന സര്‍വീസുകളെ ബാധിക്കാത്ത രീതിയില്‍ നടപ്പാക്കാനാണു ശ്രമം. എയര്‍പോര്‍ട്ട് അതോറിറ്റി ഓപറേഷന്‍ വിഭാഗം ഐ എം മൂര്‍ത്തിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കരിപ്പൂര്‍ വിമാനത്താവള ജോയിന്റ് ജനറല്‍ മാനേജര്‍മാരായ വി രജിത് (ഇലക്ട്രിക്കല്‍), എം ബി സുനില്‍ (എടിസി) സംബന്ധിച്ചു. അതോറിറ്റി സമര്‍പ്പിച്ച റിപോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)യുടെ അനുമതിക്കായി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss