|    Jan 23 Mon, 2017 1:56 pm
FLASH NEWS

കരിപ്പൂര്‍: ആദ്യഘട്ടത്തില്‍ 100 പേരുടെ ഭൂമിയേറ്റെടുക്കും

Published : 10th August 2016 | Posted By: SMR

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതിന്റെ രണ്ടാംഘട്ട നടപടി ക്രമങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് സാങ്കേതിക ഉപദേശകസമിതിയെ നിയോഗിക്കുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
150 അടി താഴ്ചയുള്ള ഭൂമി മണ്ണിട്ട് നികത്താനുള്ള ചെലവും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളും പഠിക്കുകയായിരിക്കും സമിതിയുടെ ചുമതല. കൂടാതെ വിമാനത്താവള വികസനത്തിനു നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ട ഭൂമി ആവശ്യമാണോയെന്നും പരിശോധിക്കും.
സ്ഥലമേറ്റെടുക്കുന്നതിനും പുനരധിവാസത്തിനും സര്‍ക്കാര്‍ 14,063 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭൂമി നല്‍കാന്‍ സമ്മതപത്രം നല്‍കിയ 100 പേരില്‍ നിന്നു ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങും. രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ത്തന്നെ നഷ്ടപരിഹാരത്തുക കൈമാറും. മൂന്നുമുതല്‍ 10 ലക്ഷം വരെയാണു സ്ഥലത്തിനനുസരിച്ചു നല്‍കുക. വീട് നഷ്ടപ്പെടുന്നവര്‍ക്കു പ്രത്യേക നഷ്ടപരിഹാരമുണ്ടാവും. ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന 100 ഏക്കര്‍ സ്ഥലം പ്രത്യേക ടൗണ്‍ഷിപ്പായി വികസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി കരിപ്പൂരിനെ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കലക്ടറുടെ ചേംബറില്‍ ആദ്യം ജനപ്രതിനിധികളുമായും പിന്നീട് കലക്ടറേറ്റ് സമ്മേളന ഹാളില്‍ സമരസമിതി പ്രതിനിധികളുമായും മന്ത്രി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക