|    Nov 22 Wed, 2017 6:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂര്‍ : അപകടത്തില്‍പ്പെട്ട വിമാനം ചെന്നൈയിലേക്ക് മടങ്ങി

Published : 6th August 2017 | Posted By: fsq

 

കരിപ്പൂര്‍: ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നി അപടത്തില്‍പെട്ട സ്‌പൈസ് ജെറ്റ് വിമാനം ഡിജിസിഎ ഉദ്യോഗസ്ഥരുടേയും, സ്‌പൈസ് ജെറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും പരിശോധനകള്‍ക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 3.25നാണ് വിമാനം തകരാറുകള്‍ പരിഹരിച്ച് ചെന്നൈയിലേക്ക് പറന്നത്. കനത്ത മഴയും, വിമാനത്തിന്റെ എതിര്‍ ദിശയില്‍ അനുഭവപ്പെട്ട കാറ്റുമാണ് സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ വലതു വശത്ത് തെന്നിയിറങ്ങാന്‍ കാരണമെന്നാണ് ഡിജിസിഎ റിപോര്‍ട്ട് സൂചന. ഇന്നലെ ഡിജിസിഎ ഇന്‍സ്‌പെക്ടര്‍ യു വി സുധന്റെ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിലെത്തി നടത്തിയ പരിശോധനയിലാണ് മഴയില്‍ പൈലറ്റിന് റണ്‍വേയുടെ മധ്യഭാഗം കാണാന്‍ കഴിയാത്തതും, എതിര്‍ദിശയിലെ കാറ്റുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി കണ്ടെത്തിയത്. സംഭവത്തില്‍ പൈലറ്റ്, വിമാനത്താവള എയര്‍ ട്രാഫിക് വിഭാഗം, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍, അഗ്നിശമന സേനാ വിഭാഗം തുടങ്ങിയവരില്‍ നിന്ന് സംഘം തെളിവെടുത്തു. ചെന്നൈയില്‍ നിന്ന് സ്‌പൈസ് ജെറ്റിന്റെ പ്രത്യേക എന്‍ജിനീയറിങ് വിഭാഗവും പരിശോധനയ്‌ക്കെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 8നാണ് സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക