|    Sep 19 Wed, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ 92 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published : 14th May 2017 | Posted By: fsq

 

കരിപ്പൂര്‍: അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 92 ലക്ഷം രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ)സംഘം പിടികൂടി. ഇന്നലെ രാവിലെ 8.45ന് അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനത്തിലെത്തിയ കോഴിക്കോട് കുന്ദമംഗലം പുന്നക്കല്‍ മീത്തല്‍ മുസ്തഫയില്‍ (44) നിന്നാണ് 3.244 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ഉടനെ മുസ്തഫയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗേജ് പരിശോധിച്ചപ്പോഴാണ് ഇതിനകത്തുണ്ടായിരുന്ന കാറിന്റെ ഇലക്ട്രിക് ഹൈഡ്രോളിക് ജാക്കിയുടേയും, വോള്‍ട്ടേജ് കണ്‍വേര്‍ട്ടര്‍ ട്രാന്‍സ്‌ഫോര്‍മറിനകത്തും സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടത്. ഒരു കിലോഗ്രാം വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടികളും 244 ഗ്രാമിന്റെ ഒരു സ്വര്‍ണക്കട്ടിയും 12 കഷ്ണങ്ങളാക്കിയാണ് ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിആര്‍ഐ അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss