|    Dec 11 Tue, 2018 9:13 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കരിപ്പൂരില്‍ 7.62 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടിച്ചു

Published : 18th November 2018 | Posted By: kasim kzm

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 762500 രൂപ മൂല്യമുള്ള വിദേശ കറന്‍സി പിടി കൂടി.സ്‌പൈസ്ജറ്റ് എയര്‍വേയ്‌സിന്റെ കരിപ്പൂര്‍-ദുബായ് വിമാനത്തില്‍ പോകാനെത്തിയ കണ്ണൂര്‍ മൂരിയാട് കളത്തില്‍ വടക്കേയില്‍ ഷബീര്‍(28)എന്ന യാത്രക്കാരനില്‍ നിന്നാണ് സിഎസ്എഫ് വിഭാഗം കറന്‍സി പിടികൂടിയത്.ഇവ പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി.
ദേഹപരിശോധന നടത്തുന്നതിനിടെയാണ് ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 20500 സഉദി റിയാല്‍ കണ്ടെടുത്തത്.തുടര്‍ന്ന് ഇയാളുടെ ബാഗേജില്‍ നിന്നും 1500 ഒമാന്‍ റിയാല്‍,400 കുവൈത്ത് ദിനാര്‍,എന്നിവയും കണ്ടെടുത്തു.500 മൂല്യമുളള 41 സഉദി റിയാല്‍ എന്നിവയാണ് പിടികൂടിയത്.ഇയാളുടെ യാത്ര റദ്ദാക്കിയ കസ്റ്റംസ് വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു.കഴിഞ്ഞദിവസം സമാന രീതിയില്‍ കടത്താന്‍ ശ്രമിച്ച 8 ലക്ഷത്തിന്റെ വിദേശ കറന്‍സി വിമാനത്താവള സുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss