|    Jul 21 Fri, 2017 8:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ 7.28 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published : 14th July 2017 | Posted By: fsq

 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 600 ഗ്രാം സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കോഴിക്കോട് താമരശ്ശേരി അലപ്പാടിമല്‍ കളത്തില്‍ വസീം അസ്‌ലമില്‍(23) നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാവിലെ ജിദ്ദയില്‍ നിന്ന് അബൂദബി വഴി ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. സ്റ്റീല്‍ ജഗ്ഗിന്റെ അടപ്പിനകത്തായി 600 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. അടപ്പിനുള്ളില്‍ 100 ഗ്രാം വീതമുള്ള ആറ് സ്വര്‍ണക്കട്ടികള്‍ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു.കസ്റ്റംസ്ഹാളില്‍ നിന്ന് പിടികൂടിയ ഇയാളെ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 7.28 ലക്ഷം രൂപ വില വരും. കസ്റ്റംസ് അസി. കമ്മീഷണര്‍ രാജേന്ദ്ര ബാബു, സൂപ്രണ്ടുമാരായ ആല്‍ഡ്രിന്‍ ജോസ്, ഹേമന്ദ്, ഇന്‍സ്‌പെക്ടര്‍മാരായ കപില്‍ സൂര്യ, സന്ദീപ് ദഹിയ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക