|    Aug 18 Sat, 2018 12:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ 30.29 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published : 11th March 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്തുനിന്നെത്തിയ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു യാത്രക്കാരില്‍ നിന്ന് 1005 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ദുബയ്, മസ്‌കത്ത്, അബൂദബി എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂരിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടിച്ചെടുത്തത്.
എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ മസ്‌കത്തില്‍ നിന്നെത്തിയ മലപ്പുറം പൊന്നാനി തെക്കുംപുറം അക്ബര്‍ അലി (29), എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ വിമാനത്തിലെത്തിയ കാസര്‍കോട് പെരുമ്പള കെളിയടുക്ക പ്രഭാകരന്‍ എന്നിവര്‍ രാസ സംയുക്തത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവച്ചാണ് കടത്താന്‍ ശ്രമിച്ചത്. പ്രഭാകരന്റെ ശരീരത്തില്‍ നിന്നു ലഭിച്ച 426 ഗ്രാം സംയുക്തത്തില്‍ നിന്ന് 254.77 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇതിന് 7,68132 രൂപ വിലവരും. അക്ബറലിയുടെ ശരീരത്തില്‍ നിന്നും ലഭിച്ച 761 ഗ്രാം സംയുക്തത്തില്‍ നിന്നും 298.3 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 8,99,525 രൂപ വിലവരും.
അബൂദബിയില്‍ നിന്നെത്തിയ കോഴിക്കോട് താമരശ്ശേരി വെളിമണ്ണ സ്വദേശി ജാബിര്‍ അലി(25), മലപ്പുറം പറമ്പില്‍പീടിക സ്വദേശിനി മുര്‍ഷിദ(24) എന്നിവരില്‍ നിന്ന് ആഭരണ രൂപത്തിലുള്ള സ്വര്‍ണമാണ് കണ്ടെടുത്തത്. ജാബിര്‍ അലി ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 100 ഗ്രാം സ്വര്‍ണമാലയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ 301500 രൂപയും മുര്‍ഷിദ ശരീരത്തിലണിഞ്ഞ് കടത്താന്‍ ശ്രമിച്ച വളകള്‍ക്കും മാലകള്‍ക്കും കൂടി 325 ഗ്രാം തൂക്കവും 10,61,280 രൂപ വിലയും ലഭിക്കും.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇവരെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. അസി. കമ്മീഷണര്‍ നിഥിന്‍ലാല്‍, സൂപ്രണ്ടുമാരായ രാജേന്ദ്ര ബാബു, വി മുരളീധരന്‍, ഇന്റലിജന്‍സ് ഓഫിസര്‍മാരായ ബി പി ദാസ് മല്ലിക്ക്, എം മനോജ്, ശ്യാംകുമാര്‍ ശര്‍മ, രവീന്ദര്‍ സിങ് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss