|    Apr 27 Fri, 2018 2:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ 3.5 കിലോ സ്വര്‍ണം പിടികൂടി

Published : 11th November 2015 | Posted By: SMR

കൊണ്ടോട്ടി: ദുബയില്‍ നിന്നു കരിപ്പൂരിലെത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് 3.5 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. രാവിലെ 10.30ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍വേസ് വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണു സ്വര്‍ണം കണ്ടെത്തിയത്.
282 ഗ്രാം വീതമുള്ള 14 കഷ്ണങ്ങളാക്കി മുറിച്ച് വിമാനത്തിലെ ലൈഫ് ജാക്കറ്റ് അറയില്‍ ഒളിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ ദൈനംദിന പരിശോധനയ്ക്കിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം കടത്തിയ യാത്രക്കാരനെ കണ്ടെത്താനായില്ല. വിമാനത്തിലെ ജീവനക്കാരുടെയോ, ശുചീകരണത്തൊഴിലാളികളുടെയോ സഹായത്തോടെ സ്വര്‍ണം പുറത്തു കടത്താനുള്ള ശ്രമമായിരുന്നുവെന്നു സംശയിക്കുന്നു. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ ഏതാണ്ട് 93,08016 രൂപ വിലവരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss