|    Oct 20 Sat, 2018 10:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ 3.360 കിലോ സ്വര്‍ണം പിടികൂടി

Published : 9th January 2017 | Posted By: fsq

കൊണ്ടോട്ടി:  മോട്ടോര്‍ പമ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 3.360 കിലോ സ്വര്‍ണവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. അബൂദബിയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ഇവൈ220 ഇത്തിഹാദ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് അത്തോളി റമീസ് അബ്ദുല്‍റസാഖ്(28)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് കണ്ടത്. ബാഗിലുണ്ടായിരുന്ന മോട്ടോര്‍ പമ്പിനകം തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്വര്‍ണക്കട്ടികള്‍ കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്. മോട്ടോര്‍ പമ്പിന്റെ മോട്ടോറിന് അകത്തായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നത്. ഇതിന്റെ ബൈന്റിങ് അകം അഴിച്ചു പരിശോധിക്കേണ്ടി വന്നു. സാധാരണ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത വിധമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 98 ലക്ഷം രൂപ വിലവരും. ഇയാള്‍ സ്വര്‍ണക്കടത്ത് കരിയാറാണെന്ന് സംശയിക്കുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss