|    Jul 19 Thu, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ 29.40 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published : 25th September 2017 | Posted By: fsq

 

കൊണ്ടോട്ടി: ദുബയില്‍ നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ മഞ്ഞ മിശ്രിതത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ 29.40 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി കുണ്ടുപുറത്തില്‍  ഷഫീഖ്(27)ല്‍ നിന്നാണു സ്വര്‍ണം കണ്ടെത്തിയത്.ഇന്നലെ രാവിലെ ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണു ഷഫീഖ് കരിപ്പൂരിലെത്തിയത്. കാലുകള്‍ക്കടിയില്‍ പ്രത്യേക കവറുകളിലാക്കി കെട്ടി വച്ച രീതിയില്‍ മഞ്ഞ നിറത്തിലുള്ള പൊടിയാണ് കസ്റ്റംസ് കണ്ടെത്തിയത്. 1.619 ഗ്രാം തൂക്കമുണ്ടായിരുന്ന ഈ പൊടിയില്‍ നിന്ന് 961 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. നാലു പാക്കറ്റുകളായാണ് ഉണ്ടായിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 29.40 ലക്ഷം രൂപ വില ലഭിക്കും. പ്രതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.കസ്റ്റംസ് അസി. കമീഷണര്‍ രാജേന്ദ്ര ബാബു, സൂപ്രണ്ടുമാരായ ദാസ് മാലിക്, പാട്രിക് ജോസഫ്, ഇന്റലിജന്‍സ് ഓഫിസര്‍മാരായ സത്യമേന്ദ്ര സിങ്ങ്, രാംലാല്‍, സന്ദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss