|    Nov 16 Fri, 2018 4:50 am
FLASH NEWS

കരിപ്പൂരില്‍ 26 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published : 4th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: ചെരിപ്പിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 26 ലക്ഷത്തിന്റെ 863 ഗ്രാം സ്വര്‍ണ്ണം കരിപ്പൂര്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.ദുബായ്,ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ കരിപ്പൂര്‍ സ്വദേശി രഞ്ജിത്ത്(28),കോഴിക്കോട് തിക്കോടി സ്വദേശി ജിനീഷ്(26)എന്നിവരാണ് പിടിയിലായത്.എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്ിന്റെ ഷാര്‍ജ,ദുബൈ വിമാനങ്ങളിലാണ് ഇവര്‍ കേരിപ്പൂരിലെത്തിയത്.ചെരിപ്പിനുള്ളില്‍ പ്രത്യേക രാസമിശ്രിതമാക്കി ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം്.രണ്ടുകിലോ തൂക്കം വരുന്ന സംയുക്തത്തില്‍ നിന്നാണ് 863 ഗാം സ്വര്‍ണം വേര്‍ത്തിരിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 26 ലക്ഷം രൂപ വിലവരും. കസ്റ്റംസ് അസി.കമ്മീഷണര്‍ നിധിന്‍ലാലിന്റെ നേതൃത്വത്തിലാണ് കള്ളക്കടത്ത് പിടികൂടിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss